Image

ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു

Published on 17 July, 2018
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്വീന്‍സ് ബറോയിലെ ഹില്‍സൈഡ് അവന്യു വില്‍ , ആഗസ്ത് 11 നു ശനിയാഴ്ച 2 മണി മുതല്‍ ആരംഭിക്കുന്ന മൂന്നാമത് ഇന്ത്യാ ഡേ പരേഡിനു കേരളത്തിലെ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തല, പ്രശസ്ത സിനിമാനടന്‍ ദുല്കര്‍ സല്‍മാന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, പവര്‍ വിഷന്‍ ടി വി യിലെ പാസ്റ്റര്‍ സി പി മോനായി, നോര്‍ക്ക വൈസ് ചെയര്മാന് ദേവരാജന്‍, വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ എല്ലാവിധമായ വിജയാശംസകളും നേര്‍ന്നു. മലയാളി സമൂഹം കൂടുതലായി പങ്കെടുക്കുന്ന ഈ പരേഡിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പരേഡിന്റെ വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. ന്യൂ യോര്‍ക്ക് ദേശി പോലീസ് ഓഫീസിര്‍സിന്റെ മാര്‍ച്ച്, ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ യൂണിഫോംഡ് ഓഫീസേഴ്‌സിന്റെ മാര്‍ച്ച് , പ്രശസ്ത ബോളിവുഡ് താരനിര തുടങ്ങി അനേകം പേര് പങ്കെടുക്കുന്ന പരേഡില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നതാണ്.

ഫ്‌ലോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ് അസോസിയേഷനാണ് പരേഡിന് നേതൃ ത്വം നല്‍കുന്നത് . പരേഡിന്റെ വിജയത്തിനായി 200 അംഗ വോളന്റീര്‍ കമ്മിറ്റി ഇന്ന് രൂപീകരിക്കുന്നതാണ്. പ്രസ്തുത കമ്മിറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്ലെന്‍ ഓക്‌സിലെ സന്തൂര്‍ ഇന്ത്യന്‍ റസ്റ്ററന്റില്‍, ഇന്നു ( ജൂലൈ 17 ചൊവ്വാഴ്ച) വൈകിട്ട് 6 : 30 നു ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിന് ആശംസാപ്രവാഹം, വാളന്റിയര്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക