Image

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍, കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഉജ്ജ്വല സ്വീകരണം

സജു കണ്ണമ്പള്ളി Published on 18 July, 2018
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍, കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഉജ്ജ്വല സ്വീകരണം
ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ന്റെ ആഭിമുഖ്യത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് വമ്പിച്ച സ്വീകരണം നല്‍കി.

കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ സഹകരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഫൊക്കാന മിഡ് വെസ്റ്റ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ ഗവണ്‍മെന്റ് വന്നതിന് ശേഷമുള്ള കാലയളവില്‍ എല്ലാവിധ മേഖലകളിലും നല്ല പുരോഗതി കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ ഇനിയും നമ്മുടെ നാട് കൂടുതല്‍ വികസിക്കേണ്ടിയിരിക്കുന്നു. അതിന് പ്രവാസി മലയാളികള്‍കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ മതങ്ങളും ഒന്നാണെന്ന് ലോക ജനതയെ പഠിപ്പിച്ച സ്വാമി വിവേകാനന്ദന്‍ കാല് കുത്തിയ സ്ഥലത്ത് വരുവാനും, അവിടെ മലയാളികള്‍ വളരെ സൗഹൃദത്തോടു കൂടി കഴിയുന്നത് കാണുന്നതിനും വളരെയേറെ സന്തോഷമുണ്ട്. നമ്മുടെ സംസ്ഥാനത്തും മതേതരത്വം നിലനിര്‍ത്തുവാന്‍ കര്‍ശന നടപടികളാണ്  എടുത്തുകൊണ്ടിരിയ്ക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മെയ് ദിനത്തില്‍ ജീവത്യാഗം ചെയ്തവരെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സ്ഥലവും സന്ദര്‍ശിക്കുകയുണ്ടായി.

ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടു കൂടി, സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ തിങ്ങിനിറഞ്ഞ മലയാളികള്‍ അത്യുജ്ജ്വല സ്വീകരണമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.

സമ്മേളനത്തില്‍ ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ്, ശ്രീ. ഫ്രാന്‍സിസ് കിഴക്കേകുട്ട് അദ്ധ്യക്ഷത വഹിച്ചു.

ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കേരളാ മുഖ്യമന്ത്രി ഫൊക്കാനയുടെ സ്വീകരണം ഏറ്റ് വാങ്ങുന്നതും പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതു എന്നും രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടും വ്യക്തമായ കാഴ്ചപാടുകളും പുലര്‍ത്തുന്ന അനിഷേദ്ധ്യനായ നേതാവാണ് ശ്രീ. പിണറായി വിജയന്‍ എന്നും. ശ്രീ. ഫ്രാന്‍സിസ് കിഴക്കേകൂട്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി.
ഡോ.അനിരുദ്ധന്‍ ആമുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ സദസ്സിന് പരിചയപ്പെടുത്തി. വി.പി.സജീന്ദ്രന്‍, എം.എല്‍.എ, തുടര്‍ന്ന്  പ്രസംഗിച്ചു.

റവ.ഫാ.ബിനിസ് ചേത്തലില്‍ പ്രസംഗിക്കുകയും അതേതുടര്‍ന്ന്, സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ നാനൂറാമത് ബുള്ളറ്റിന്‍ കോപ്പി, മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്യുകയും ചെയ്തു.

പിന്നീട് സിറിയക് കൂവക്കാട്ടില്‍, ജോണ്‍ പാട്ടപ്പാതി, പീറ്റര്‍ കുളങ്ങര, പ്രവീണ്‍ തോമസ്, രഞ്ജന്‍ എബ്രഹാം, ബിജി എടാട്ട്, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിംകുറ്റി, തുടങ്ങിയവര്‍ ആശംസ പറഞ്ഞു.

ജസ്സി റിന്‍സി സ്വാഗതവും,  ടോമി അമ്പനാട് കൃതജ്ഞതയും രേഖപ്പെടുത്തി. സന്തോഷ് നായര്‍ എം.സി. ആയി സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു.
പ്രവീണ്‍ തോമസ്, ഷിബു മുളാവനികുന്നേല്‍, റിന്‍സി കുര്യന്‍, സതീശന്‍ നായര്‍, ജെയ്ബു കുളങ്ങര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക