Image

നവകേരള വനിതാദിനം ആഘോഷിച്ചു.

എബി ആനന്ദ്, ഫ്‌ളോറിഡ Published on 28 March, 2012
നവകേരള വനിതാദിനം ആഘോഷിച്ചു.
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോറന്‍സ് പ്രിംഗ്‌സില്‍ വച്ചു വനിതാദിനം ആഘോഷിച്ചു. പ്രസിഡന്റ് ഷീലാ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, വൈസ് പ്രസിഡന്റ് ബിജോയി എബ്രഹാം, സെക്രട്ടറി, റോസ്ലി പാനിക്കുളങ്ങര, ട്രഷറര്‍ റെജി തോമസ്, എന്നിവര്‍ പ്രസംഗിച്ചു.

വനിതാ ശാക്തീകരണത്തിനുള്ള കൂടുതല്‍ പദ്ധതികളും, പരിപാടികളും, ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ആവശ്യമാണെന്ന് പ്രസിഡന്റ് ഷീലാ ജോസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

നവകേരളയുടെ പ്രസിഡന്റും സെക്രട്ടറിയും വനിതകളായത് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിനു മാറ്റുകൂട്ടി. നവകേരളയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരും കമ്മറ്റിയില്‍ പങ്കെടുത്തു. കമ്മറ്റി അംഗങ്ങളായ ജയിംസ് ദേവസ്യ, സുരേഷ് നായര്‍, ആന്റണി തോട്ടത്തില്‍, ജിനോ കുര്യാക്കോസ്, സാജു വടക്കേല്‍, ശ്രീകുമാര്‍ ഹരിലാല്‍, എബി ആനന്ദ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
നവകേരള വനിതാദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക