Image

ഹിമാചലില്‍ മിഗ്‌ 21 ഫൈറ്റര്‍ ജെറ്റ്‌ തകര്‍ന്നു വീണു

Published on 18 July, 2018
ഹിമാചലില്‍ മിഗ്‌ 21 ഫൈറ്റര്‍ ജെറ്റ്‌ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്‌ ജ്വാലി സബ്‌ ഡിവിഷനില്‍ മിഗ്‌ 21 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന്‍ ഗ്രമത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌. തകര്‍ന്ന വീണ വിമാനത്തിലെ പൈലറ്റിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണിക്കു ശേഷമാണ്‌ അപകടമുണ്ടായത്‌.

പത്താന്‍കോട്ടില്‍ നിന്നാണ്‌ വിമാനം പുറപ്പെട്ടത്‌. രണ്ടു മാസത്തിനിടെ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ ഫൈറ്റര്‍ ജെറ്റാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക