Image

കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത്‌ ട്രെയിനുകള്‍ റദ്ദാക്കി

Published on 18 July, 2018
കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത്‌ ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴി പോകുന്ന ട്രെയിന്‍ ഗതാഗതം വീണ്ടും താറുമാറായി. 10 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അധികവും പാസഞ്ചര്‍ ട്രെയിനുകാണ്‌ റദ്ദാക്കിയത്‌. മറ്റ്‌ ട്രെയിനുകള്‍ വേഗത കുറച്ചോടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ്‌ ഉയരുന്ന സാഹചര്യത്തിലാണ്‌ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്‌.

കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളംകോട്ടയം-പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്‌-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്‌, പാലരുവി എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളാണ്‌ റദ്ദാക്കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക