Image

ഹവാല പണം കടത്തിയെന്ന പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Published on 18 July, 2018
ഹവാല പണം കടത്തിയെന്ന പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. . ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്നുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച പരാതി. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും ആദായനികുതി അടയ്ക്കുന്നതിന്റെ രേഖകളും അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. ബിജെപിയുമായുള്ള വിരോധം വെള്ളാപ്പള്ളിക്ക് വിനയാവുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും, വെള്ളാപ്പള്ളിയും പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക