Image

പിണറായി സര്‍ക്കാരിനും സിപിഐഎമ്മിനും നന്ദി; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് അഭിമന്യുവിന്റെ പിതാവ്

Published on 18 July, 2018
പിണറായി സര്‍ക്കാരിനും സിപിഐഎമ്മിനും നന്ദി; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് അഭിമന്യുവിന്റെ പിതാവ്
അഭിമന്യു കൊലപാതകത്തിലെ മുഖ്യ പ്രതി മുഹമ്മദിനെ പിടികൂടിയ പിണറായി സര്‍ക്കാരിന് നന്ദിയെന്ന് അഭിമന്യുവിന്റെ പിതാവ്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സിപിഐഎമ്മിനും സര്‍ക്കാരിനും നന്ദിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇന്ന് രാവിലോടെയാണ് അറസ്റ്റിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദിനെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിലെ ഒന്നാം പ്രതിയാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന സൂചന.
മഹരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും ക്യാമ്പസ്ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമാണ് അറസ്റ്റിലായ മുഹമ്മദ്.
മുഹമ്മദിന്റെ അറസ്‌റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
15 അംഗ അക്രമി സംഘത്തില്‍ മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ബാക്കി പുറത്തു നിന്നുള്ളവരുമാണെന്ന് എഫ്‌ഐ ആര്‍ല്‍ പറഞ്ഞിരുന്നു. എഫ്‌ഐആറില്‍ സൂചിപ്പിച്ച പ്രധാന പ്രതി മുഹമ്മദിനെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക