Image

ഫാമിലി കോണ്‍ഫറന്‍സ് 2018 : ഇനി ആത്മീയ നിര്‍വൃതിയുടെ നാളുകള്‍

രാജ്യന്‍ വാഴപ്പള്ളില്‍ Published on 18 July, 2018
ഫാമിലി കോണ്‍ഫറന്‍സ് 2018 : ഇനി ആത്മീയ നിര്‍വൃതിയുടെ നാളുകള്‍
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2018 ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയില്‍ നടക്കും. പ്രകൃതി രമണീയമായ പൊകോണോസ് മലനിരകള്‍ക്ക് സമീപം കലഹാരി റിസോര്‍ട്ടിലാണ് ഇത്തവണയും കോണ്‍ഫറന്‍സിന് കൊടിയേറുക. അമേരിക്കയിലെ ഏറ്റവും മനോഹരമായ ആഫ്രിക്കന്‍ വാട്ടര്‍ തീം പാര്‍ക്ക് ഈ റിസോര്‍ട്ടിലാണുള്ളത്. 2017 ല്‍ ഇവിടെ നടന്ന കോണ്‍ഫറന്‍സ് ഭദ്രാസന ജനങ്ങളുടെ അഭൂത പൂര്‍വ്വമായ പങ്കാളിത്തത്താലും പരി. കാതോലിക്ക ബാവയുടെയും മറ്റ് സഭാ നേതാക്കളുടെയും സാന്നിധ്യത്താലും ചിട്ടയാര്‍ന്ന പരിപാടികളാലും ശ്രദ്ധേയമായിരുന്നു.

ഭദ്രാസന ജനങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം വിനോദ ഉപാധികള്‍ക്കും മുന്‍ തൂക്കം നല്‍കിയായിരുന്നു പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു (റോമര്‍ 5:3) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോണ്‍ഫറന്‍സിലെ ചിന്താവിഷയം. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രബോധന ക്ലാസുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും മഹത്വം വെളിപ്പെടുത്താന്‍ വിവിധ വൈദികര്‍ എത്തുന്നുണ്ട്. പ്രകൃതിയില്‍ നിന്നും ദൈവത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായി കോണ്‍ഫറന്‍സില്‍ ധ്യാന ഭരിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജേക്കബ് കുര്യന്‍ ആണു ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. യുവജനങ്ങള്‍ക്കായി ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ. ജേക്ക് കുര്യന്‍ നേതൃത്വം നല്‍കും.

കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തി സമൂഹത്തില്‍ നന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ആത്മീയ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സഭയിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള ത്രിദിന കോണ്‍ഫറന്‍സിന് ഇത്തവണ ഏറെ പുതുമകളുണ്ടെന്നും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാവണമെന്നും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അറിയിച്ചു.

ഡോ. വര്‍ഗീസ് എം. ഡാനിയല്‍ (കോര്‍ഡിനേറ്റര്‍), ജോര്‍ജ് തുമ്പയില്‍ (ജനറല്‍ സെക്രട്ടറി), മാത്യു വര്‍ഗീസ് (ട്രഷറര്‍), എബി കുര്യാക്കോസ് (സുവനിയര്‍ ബിസിനസ് മാനേജര്‍), ഡോ. റോബിന്‍ മാത്യു (സുവനിയര്‍ ചീഫ് എഡിറ്റര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി കോണ്‍ഫറന്‍സ് വിജയപ്രദമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി.

ഒരു ലക്ഷം ചതുരശ്രയടിയിലുള്ള ഇന്‍ഡോര്‍ - ഔട്ട് ഡോര്‍ വാട്ടര്‍ തീം പാര്‍ക്കിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുങ്ങുന്ന കോണ്‍ഫറന്‍സ് പങ്കെടുക്കുന്നവര്‍ക്കു സമ്മാനിക്കുന്നത് അനിര്‍വചനീയമായ അനുഭൂതിയായിരിക്കും. കണ്‍വന്‍ഷന്‍ സെന്ററിനു മാത്രം 65000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്. ഇവിടെ 457 ആഡംബര മുറികളാണുള്ളത്. സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിന് വേണ്ടി പ്രത്യേക മൈതാനങ്ങളും കലാഹരി റിസോര്‍ട്ടിന്റെ പ്രത്യേകതകളാണ്. ഏറ്റവും മികച്ച ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററായ കലഹാരി റിസോര്‍ട്ടിലെ താമസം തന്നെ അവിസ്മരണീയമാണ്. കോണ്‍ഫറന്‍സില്‍ ഉടനീളം രുചികരമായ ഭക്ഷണം മികച്ച താമസ സൗകര്യം എന്നിവയ്ക്ക് പുറമേ ആതിഥേയരുടെ മനസ്സറിഞ്ഞുള്ള സ്വീകരണമാണ് കലഹാരി റിസോര്‍ട്‌സിന്റെ പ്രത്യേകത.

വിവരങ്ങള്‍ക്ക് :

Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com

General Secretary: George Thumpayil, (973)-943-6164, thumpayil@aol.com

Treasurer: Mathew Varughese (631) 891 8184, babyammal@hotmail.com

cPn-kvt{S-j\v:

Family conference website - www.fyconf.org

Conference Site - https://www.kalahariresorts.com/Pennsylvania
ഫാമിലി കോണ്‍ഫറന്‍സ് 2018 : ഇനി ആത്മീയ നിര്‍വൃതിയുടെ നാളുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക