Image

പ്രസിദ്ധീകരണത്തിന് ഒരുങ്ങി 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍'

രാജന്‍ വാഴപ്പള്ളില്‍ Published on 18 July, 2018
പ്രസിദ്ധീകരണത്തിന് ഒരുങ്ങി 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍'
ന്യൂയോര്‍ക്ക്:  ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭിക്കുന്നതിനായി 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ ' എന്ന ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരണത്തിനു തയാറായി. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ ഡിനേറ്റര്‍ ഫാ. വറുഗീസ് എം. ഡാനിയേല്‍ അറിയിച്ചു. കോണ്‍ ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യ ത്തിലാകുമ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അംഗങ്ങളുടെ പ്രയത്‌നഫലമാണ് കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന ന്യൂസ് ലെറ്റര്‍.

കാര്‍ട്ടൂണും ഫോട്ടോ ഓഫ്ദി ഡേ-യും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതിലുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹര മായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഒരു സ്മരണികയായി ക്രോണിക്കിള്‍ മാറിക്കഴിഞ്ഞു.

കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് വേദിയോടു േചര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ പൂര്‍ണ്ണ സജ്ജമാക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വര്‍ക്ക് രാവിലെ തന്നെ പ്രിന്റ് എഡിഷനായും സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാ ക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കു ന്നത്. റവ. ഫാ. ഷിബു ഡാനിയല്‍, ലിന്‍സി തോമസ്, രാജന്‍ യോഹന്നാന്‍, ഈപ്പന്‍ മാത്തന്‍, ഫിലിപ്പോസ് ഫിലിപ്പ്, സുനോജ് തമ്പി, വര്‍ഗീസ് പോത്താനിക്കാട് എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്‌സാ യി പ്രവര്‍ത്തിക്കുന്നത്.

ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോ ണ്ടന്റുമാരും ഉണ്ട്. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്റ് ചെയ്യാനുമാണ് തീരുമാനമെന്ന് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത തിന്റെ സ്മരണികയായി പലരും ഈ ന്യൂസ് ലെറ്റര്‍ വീടുകളി ലേക്ക് കൊണ്ടു പോകാറുണ്ട്. ഈ വര്‍ഷം കൂടുതല്‍ പുതുമക ളോടെയാവും ന്യൂസ് ലെറ്റര്‍ പുറത്തിറക്കുകയെന്നു റവ. ഫാ. ഷിബു ഡാനിയല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :

Coordinator : Rev. Fr. Dr. Varghese M. Daniel, (203)-508-2690,frmdv@yahoo.com

General Secretary: George Thumpayil, (973)-943-6164, thumpayil@aol.com

Treasurer: Mathew Varughese (631)-891-8184, babyammal@hotmail.com

Family conference website - www.fyconf.org

Conference Site - https://www.kalahariresorts.com/Pennsylvania
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക