Image

അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ്

Published on 18 July, 2018
അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ്
ന്യൂജേഴ്സി: ഫൊക്കാന കണ്‍വെന്‍ഷനില്‍ അപ്പനും മകള്‍ക്കും ഒരേ വേദിയില്‍ ആദരം. ഫൊക്കാന ടാലന്റ് ഷോയില്‍ സബ്ജൂനിയര്‍ വിഭാഗം(12 വയസില്‍ താഴെ) കലാതിലകം ആയ ഐറിന്‍ എലിസബത്ത് തടത്തിലിനും പത്രപ്രവത്തന മികവിനുള്ള പുരസ്‌കാരം നേടിയ പിതാവ് ഫ്രാന്‍സിസ് തടത്തിലിനുമാണ് ഒരേ വേദിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ ലഭിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചത്.

ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ്ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ നടന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ഷന്റെ സമാപന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഫ്രാന്‍സിസ് തടത്തിലിന് സമ്മാനിച്ചപ്പോള്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയില്‍ നിന്ന് ഐറിന്‍ തടത്തില്‍ കലാതിലകം ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റു വാങ്ങി. പ്രസംഗമത്സരം, ഡാന്‍സ് എന്നി ഇനങ്ങളിലെ മികച്ച പ്രകടനമാണ് ഐറിനെ കലാതിലകം പട്ടത്തിനര്‍ഹയാക്കിയതെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളുടെ വാര്‍ത്തകള്‍ എല്ലാ മലയാളം മാധ്യമങ്ങളിലുംഎത്തിക്കുന്നതില്‍ ഫ്രാന്‍സിസ് തടത്തില്‍ നടത്തിയ സേവനങ്ങളെ മുന്‍ നിര്‍ത്തിയും അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് വേറിട്ട ശൈലിയും മികച്ച റിപ്പോര്‍ട്ടിംഗും കണക്കിലെടുത്തുമാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഇ-മലയാളിപത്രത്തില്‍ ന്യൂസ് എഡിറ്റര്‍ ആയ ഫ്രാന്‍സിസ് എഴുതിയ 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍' എന്ന അദ്ദേഹത്തിന്റ കേരളത്തിലെ പത്രപ്രവര്‍ത്തക അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിവരിക്കുന്ന ലേഖന പരമ്പരക്ക് മികച്ച പത്രപ്രവര്‍ത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസി എന്‍എ) യുടെ ദേശീയ പുരസ്‌കാരം 2017ല്‍ ചിക്കാഗോയില്‍ വച്ച്കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാറില്‍ നിന്ന് ലഭിച്ചിരുന്നു. കേരളത്തില്‍ വച്ച്മികച്ച പത്രപ്രവര്‍ത്തകനുള്ള പുസ്‌കാരമായ പുഴങ്കര ബാലനാരായണന്‍ പ്രഥമ എന്‍ഡോവ്മെന്റ്, പ്ലാറ്റൂണ്‍ പുരസ്‌കാരം, ദീപിക മാനേജിങ്ങ് എഡിറ്റര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിരുന്നു.

1994-ല്‍ ദീപികയില്‍ തൃശ്ശൂര്‍ ന്യൂസ് ബ്യുറോയില്‍പത്ര പ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് പിന്നീട് കൊച്ചി ബ്യുറോ ചീഫ്, തിരുവന്തപുരം നിയമ സഭാ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍, പാലക്കാട് ബ്യുറോ ചീഫ്, കോഴിക്കോട് ബ്യുറോ ചീഫ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം കോഴിക്കോട് മംഗളം റീജിയണല്‍ യൂണിറ്റിന്റെ ന്യൂസ് എഡിറ്റര്‍ ആയി 2003 ജൂണ്‍ മുതല്‍ 2005 ഡിസംബര്‍ വരെ പ്രവര്‍ത്തിച്ചു. 2006 ജനുവരിയില്‍ അമേരിക്കയില്‍ കുടിയറിയ അദ്ദേഹം ന്യൂജേഴ്‌സിയിലെ റട്ഗേഴ്‌സ്യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം ലിവിങ്ങ്സ്റ്റണിലെ സൈന്റ്് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ചാര്‍ജ് ക്യാപ്ച്ചര്‍ അനലിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

2013 രക്താര്‍ബുദത്തെ തുടര്‍ന്ന് സജീവ പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നഅദ്ദേഹം കാന്‍സറിനെതിരായ പോരാട്ടത്തിനിടെ നിരവധി തവണ മരണത്തെ തോല്‍പ്പിച്ചുഅത്ഭുതകരമായിഅതിജീവിച്ച ശേഷം ഇ-മലയാളിയിലൂടെ സജീവ പത്രപ്രവര്‍ത്തനരംഗത്തേക്ക്തിരിച്ചുവരികയായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് ഈ വര്‍ഷം ഫൊക്കാന തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

കലാതിലകം നേടിയ ഐറിന്‍ മികച്ച നര്‍ത്തകിയും ഡാന്‍സ് കൊറിയോഗ്രാഫറുമാണ്.8 വയസുമുതല്‍ സ്വന്തമായി ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തു പലവേദികളിലും നൃത്തമവതരിപ്പിച്ചിട്ടുള്ള ഐറിന്‍ പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ബീന മേനോന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു വരികയാണ്. നല്ല പ്രാസംഗികയും അഭിനേത്രിയുംഗായികയുമായ ഐറിന്‍ പ്രശസ്ത കര്‍ണാട്ടിക്ക് സംഗീതജ്ജന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീഴില്‍ സംഗീതവും പ്രശസ്ത വയലിനിസ്‌റ് ജോര്‍ജ് ദേവസി (വയലിന്‍ ജോര്‍ജ്)യുടെ കീഴില്‍ വയലിനും അഭ്യസിച്ചിട്ടുണ്ട്. ഈസ്റ്റ് ഹാനോവര്‍ സ്‌കൂള്‍ മ്യൂസിക് ട്രൂപ്പിലെ ലീഡ് സിംഗര്‍ ആണ്. പിതാവിനെപ്പോലെ തന്നെ എഴുത്തിലും മികവ് പുലര്‍ത്തുന്ന ഐറിന്‍ സ്‌കൂള്‍ മാഗസിന്‍, ഇ എല്‍ എ ക്ലബ് എന്നിവകളില്‍ കവിതകളും കഥകളും പ്രസിദ്ധികരിച്ചിട്ടുണ്ട്.

ന്യൂ ജേഴ്‌സിയില്‍ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയാണ് ഇവര്‍. സൈന്റ്‌റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ നഴ്സ് പ്രാക്ടീഷണര്‍ ആയ നെസ്സി തടത്തില്‍ ആണ് ഫ്രാന്‍സിസിന്റെ ഭാര്യ. ഫൊക്കാന കണ്‍വെന്‍ഷന്‍ ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ചു നടന്ന മെഗാ തിരുവാതിര ടീമില്‍ അംഗമായിരുന്നു നെസി. മൂന്നു വയസുകാരന്‍ ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ ആണ് മകന്‍. 
അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ് അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ് അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ് അപ്പനും മകള്‍ക്കും ഫൊക്കാനവേദിയില്‍ ആദരവ്
Join WhatsApp News
Saji 2018-07-18 15:03:54
Congratulations 
Raju Pallathu 2018-07-18 17:31:46
Congrats and God bless.👏👏💐
BENNY KURIAN 2018-07-19 02:03:50
Congrats!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക