Image

പ്രധാനമന്ത്രി മൗനം വെടിയണമെന്ന് തരൂര്‍; ഓഫീസ് ആക്രമിച്ച സംഭവം ലോക്‌സഭയില്‍

Published on 18 July, 2018
പ്രധാനമന്ത്രി മൗനം വെടിയണമെന്ന് തരൂര്‍; ഓഫീസ് ആക്രമിച്ച സംഭവം ലോക്‌സഭയില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ലോക്‌സഭയില്‍ ഉന്നയിച്ച് ശശി തരൂര്‍. ആക്രമണം നടത്തിയ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി. ആക്രണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്ന് അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ്, ഇടത് എം.പിമാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ശൂന്യവേളയിലാണ് ശശി തരൂര്‍ വിഷയം ഉന്നയിച്ചത്. ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക