Image

മഴ തുടരുന്നു, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ അവധി

Published on 18 July, 2018
മഴ തുടരുന്നു, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ അവധി

കോട്ടയം:  ശക്തമായ മഴയെതുടര്‍ന്ന് കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലേയും  ഏഴു പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 18 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം വൈക്കം താലൂക്കുകള്‍, മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകള്‍, കുറിച്ചി, മാടപ്പള്ളി,പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പിള്ളി പഞ്ചായത്തുകളിലേയും, ചങ്ങനാശ്ശേരി നഗരസഭയിലേയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. 

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലായ് 18 ന് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ചേര്‍ത്തല അമ്പലപ്പുഴ കാര്‍ത്തികപ്പള്ളി മാവേലിക്കര താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അതേസമയം അംഗനവാടികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കുട്ടികള്‍ക്ക് അവധി നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എം.ജി സര്‍വകലാശാല ജൂലായ് 19,20 തിയതികളിലായി നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക