Image

നദിയുടെ ജഡം (കവിത: അനില്‍ കുറ്റിച്ചിറ)

Published on 18 July, 2018
നദിയുടെ ജഡം (കവിത: അനില്‍ കുറ്റിച്ചിറ)
കിണറുകുഴിച്ചു ചെന്നവന്
ഒരു
നദിയുടെ ജഡം കിട്ടി

ചെവിയോര്‍ത്തു നില്‍ക്കെ
ഒരു ഇളക്കം

വിരല്‍ തൊട്ടു
ഒരു ചുഴി

കണ്ണ് ചിമ്മെ
ഒരു പരല്‍മീന്‍ ചാട്ടം

കുളിര് പുതച്ച്
മരത്തിന്റെ
അസ്ഥി
തലയോട്

ഭൂതകാലത്തിന്റെ
സ്‌റ്റേഹസ്പര്‍ശം
ചുമന്ന്
പളുങ്കായ്ത്തീര്‍ന്ന
കല്ലുകള്‍

കണ്ടെത്തിയ തൊക്കെയും
തോന്നലെന്നോര്‍മ്മിപ്പിച്ച്
ഉഷ്ണക്കാറ്റില്‍ നിറഞ്ഞ്
കിണര്‍

ജലം എന്നത്
യുദ്ധത്തിന്റെ
മറ്റൊരു പേര്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക