Image

ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പിനു അനുഗ്രഹീത സമാപനം

സാം പടിഞ്ഞാറേക്കര Published on 18 July, 2018
ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പിനു അനുഗ്രഹീത സമാപനം
നയാഗ്ര : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പിനു അനുഗ്രഹീത സമാപ്തി.ഒന്റാരിയോയുടേ വിവിധ പട്ടണങ്ങളില്‍ നിന്ന് നാനൂറോളം യുവജനങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. പാസ്റ്റര്‍ . പ്രിന്‍സ് റാന്നി മുഖ്യ പ്രഭാഷകനായിരുന്നു. ലോര്‍ഡ്‌സണ്‍ ആന്റണിയും ബെന്‌സന് ബേബിയും സംഗീത ശുശ്രൂഷക്കു നേതൃത്വം വഹിച്ചു. പാസ്റ്റര്‍ ജോബിന്‍ പി മത്തായിയുടെ നേതൃത്വത്തിലുള്ള "തിമോത്തി ഇന്‍സ്റ്റിറ്റിയൂട്ട് " കുട്ടികള്‍ക്കുള്ള ഢആട നടത്തി.

ജൂലൈ 13 നു രാവിലെ 10 നു ബ്രദര്‍. ജോണ്‍ മാത്യു പ്രാര്‍ത്ഥിച്ചു ആരംഭിച്ച ക്യാമ്പില്‍ പാസ്റ്റര്‍ ജോണ്‍ തോമസ് അധ്യക്ഷനായിരുന്നു.തുടര്‍ന്നുള്ള വിവിധ സെഷനുകളില്‍ പാസ്റ്റര്‍മാരായ വറുഗീസ് മാത്യു,ടൈറ്റസ് മാത്യു(മനോജ് ),സാം തോമസ് ,ബിനു ജേക്കബ് എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ബാബു പടിഞ്ഞാറേക്കര കര്‍ത്തൃമേശ ശുശ്രൂഷ നിര്‍വഹിച്ചു.

കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ഈ 3 ദിവസ സംയുക്ത ക്യാംപില്‍ നിരവധിപേര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാനും സ്‌നാനപെടുവാന്‍ തീരുമാനിക്കുകയും ചെയ്തു.യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിന് ഈ ക്യാമ്പ് കാരണമായിത്തീര്‍ന്നു . ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിനെ അറിയിക്കുകയും ചെയ്യുക എന്ന ചിന്ത വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ ക്യാമ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക