Image

ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പാസ്റ്റര്‍. തോമസ് ലീച്ച് (65) നിര്യാതനായി

ചാക്കോ കെ തോമസ്, ബാംഗ്ലൂര്‍ Published on 19 July, 2018
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പാസ്റ്റര്‍. തോമസ് ലീച്ച് (65) നിര്യാതനായി
ന്യൂജേഴ്‌സി : ന്യൂ ടെസ്റ്റ്‌മെന്റ് (ദി പെന്തെക്കോസ്ത് മിഷന്‍) സഭയുടെ മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോര്‍ സെന്റര്‍ പാസ്റ്റര്‍ തോമസ് ലീച്ച് (65) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. പെന്‍സല്‍വാനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ കോവല്‍ ചിക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ച രാജ്യാന്തര കണ്‍വന്‍ഷന് ശേഷം നടന്ന ശുശ്രൂഷക സമ്മേളനത്തിന്റെ സമാപന ദിനത്തിലായിരുന്നു അന്ത്യം. അമേരിക്കന്‍ സ്വദേശിയായ പാസ്റ്റര്‍ തോമസ് ലീച്ച് 1981ല്‍ ന്യൂ ടെസ്റ്റ്‌മെന്റ് സഭയുടെ ശുശ്രൂഷകനായി. കഴിഞ്ഞ 37 വര്‍ഷം അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്ത് വരുകയായിരുന്നു. രാജ്യാന്തര കണ്‍വന്‍ഷനില്‍ ബുധനാഴ്ച വൈകിട്ട് പ്രസംഗിക്കുവാന്‍ വരേണ്ടിയിരുന്ന തോമസ് ലീച്ച് പെട്ടെന്ന് ക്ഷീണിതനാകുകയും പിന്നീട് വീല്‍ ചെയറില്‍ ഇരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.



ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പാസ്റ്റര്‍. തോമസ് ലീച്ച് (65) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക