Image

ആകെ പൊളിഞ്ഞ് മോഹന്‍ലാല്‍ നീരാളി പൊളിഞ്ഞു; ബിഗ് ബോസ് പൊളിഞ്ഞു; ഇപ്പോള്‍ മുഖ്യാതിഥി സ്ഥാനവും പൊളിഞ്ഞു

Published on 19 July, 2018
ആകെ പൊളിഞ്ഞ് മോഹന്‍ലാല്‍  നീരാളി പൊളിഞ്ഞു; ബിഗ് ബോസ് പൊളിഞ്ഞു;  ഇപ്പോള്‍ മുഖ്യാതിഥി സ്ഥാനവും പൊളിഞ്ഞു
മോഹന്‍ലാലിന് ഇപ്പോള്‍ ആകെ കണ്ടകശനി ബാധിച്ച മട്ടാണ്. ഓസ്ട്രേലിയയില്‍ നടത്തിയ സ്റ്റേജ് ഷോ ലാലിസം ഗാനമേളയുടെ മോഡലില്‍ പൊളിഞ്ഞു പാളീസായി. ഏറെക്കൊട്ടിഘോഷിച്ച് എത്തിയ നീരാളി തീയറ്ററില്‍ അമ്പേ പരാജയപ്പെട്ടു. മോഹന്‍ലാല്‍ അവതരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയെ സാംസ്കാരിക മാലിന്യം എന്നാണിപ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. മോഹന്‍ലാലിന് ഇങ്ങനെയുളള തട്ടിക്കൂട്ട് പരിപാടികള്‍ ചെയ്തിട്ട് വേണോ കാശുണ്ടാക്കാന്‍ എന്നതാണ് ആരാധകരുടെ ചോദ്യം. 
ഇതിനിടയില്‍ ദിലീപ് വിഷയത്തില്‍ ഇരട്ടത്താപ്പ് നിലപാടുമായി താരസംഘടനയുടെ പ്രസിഡന്‍റ് പദവിയിലെത്തിയതും മോഹന്‍ലാലിന് ആകെ ക്ഷീണമായി. പത്രസമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കാന്‍ ലാല്‍ ഏറെ പാടുപെട്ടു. അത് വലിയ എതിര്‍പ്പ് വിളിച്ചു വരുത്തി. 
ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള സിനിമാ മന്ത്രിയുടെ തീരുമാനവം എതിര്‍പ്പ് മൂലം മാറ്റേണ്ട അവസ്ഥയാണ്. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങ് തന്നെ ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി വന്നിരിക്കുകയാണ് ഒരു വിഭാഗം. ജൂറി അംഗം ഡോക്ടര്‍ ബിജു പരസ്യമായി തന്നെ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പോലും മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്ന തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക