Image

വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചു കയറി; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published on 19 July, 2018
വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചു കയറി; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പൊന്‍കുന്നം പി പി റോഡില്‍ രണ്ടാം മൈലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി. 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിറക്കടവ് സ്വദേശികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജ്ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്. പൊന്‍കുന്നം ഭാഗത്തു നിന്നുവന്ന പിക്കഅപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം എതിര്‍ദിശയില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഉടന്‍ തന്നെ സമീപത്തുണ്ടായിരന്നവര്‍ കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. തുടര്‍ന്ന കാഞ്ഞിരപ്പള്ളി ജന. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരുന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക