Image

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം

Published on 19 July, 2018
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം
കേരള മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ pinarayi vijayan@ vijayan pinaroy എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വ്യാജ ട്വീറ്റുകള്‍ ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക