Image

വയനാട് ജില്ലയില്‍ വ്യാജ അവധി പ്രഖ്യാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

Published on 19 July, 2018
വയനാട് ജില്ലയില്‍ വ്യാജ അവധി പ്രഖ്യാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രാഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഴയെ തുടര്‍ന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത ഈ വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചത്. പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.

ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോര്‍ട്ടല്‍ അധികൃതര്‍ പോലീസിനും ജില്ലാ കലക്ടര്‍ക്കും അവധി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയായ പ്ലസ് ടുക്കാരന്‍ പിടിയിലായത്. 

അവധി കിട്ടാന്‍ വേണ്ടി മാത്രമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ താക്കീത് ചെയ്തു. മാതാപിതാക്കളെ വിളിച്ചു വരുത്തിയും പോലീസ് മുന്നറിയിപ്പ് നല്‍കി. കല്‍പ്പറ്റയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക