Image

മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പുതിയ നിലപാട്

Published on 19 July, 2018
മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പുതിയ നിലപാട്
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് പുതിയ നിലപാടുമായി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് സുപ്രീം കോടതിയില്‍ അറിയിച്ചതിനു ശേഷമാണ് പുതിയ നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ് എത്തിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നതാണ് ഇപ്പോള്‍ ദേവസ്വംബോര്‍ഡ് പറയുന്ന നിലപാട്. ഇത് ചൊവ്വാഴ്ച സുപ്രീം കോടതിയെ ധരിപ്പിക്കും. 
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ബോര്‍ഡ് ഇപ്പോള്‍ പിന്നോക്കം പോയിരിക്കുന്നത്. 
എന്തായാലും ദേവസ്വം ബോര്‍ഡിന്‍റെ പുതിയ നിലപാട് ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക