Image

ബാള്‍ട്ടിമോര്‍ സീറോ-മലബാര്‍ കാത്തലിക്ക് മിഷനിലെ വിശുദ്ധവാരാചരണം

തോമസ് പി. ആന്റണി Published on 29 March, 2012
ബാള്‍ട്ടിമോര്‍ സീറോ-മലബാര്‍ കാത്തലിക്ക് മിഷനിലെ വിശുദ്ധവാരാചരണം
ബാള്‍ട്ടിമോര്‍ : ചിക്കാഗോ രൂപതയുടെ കീഴിലുള്ള ബാള്‍ട്ടിമോര്‍ സീറോ-മലബാര്‍ കാത്തലിക്ക് മിഷനിലെ വിശുദ്ധ വാരാചരണത്തിന്റെ വിശദവിവരങ്ങള്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജെയിംസ് നിരപ്പേല്‍ അറിയിച്ചു.

ഏപ്രില്‍ 1 ഓശാന ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 4.30ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കുരുത്തോല വെഞ്ഞരിപ്പും കുരുത്തോലെ വിതരണവും നടക്കും. തുടര്‍ന്ന് ക്രിസ്തുവിന്റെ ജെറുശലേം ദേവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരുത്തോല വിതരണവും നടക്കും. തുടര്‍ന്ന് ക്രിസ്തുവിന്റെ ജെറുശലേം ദേവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകളും വഹിച്ചുകൊണ്ട് പ്രദക്ഷണം നടക്കും. അതിനു ശേഷം പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ഏപ്രില്‍ 5ന് പെസഹാ വ്യാഴാഴ്ച്ച വൈകീട്ട് 7.30ന് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, കാലു കഴുകല്‍ ശുശ്രൂഷ എന്നിവക്ക് ശേഷം പരമ്പരാഗത രീതിയിലുള്ള അപ്പം മുറിക്കലും ശുശ്രൂഷകളും നടക്കും.

ഏപ്രില്‍ 6ന് ദുഃഖ വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന് ആഘോഷമായ കുരിശിന്റെ വഴി, പീഡാനുഭവ വായന, കുരിശുമുത്തല്‍, എന്നിവ നടക്കും. തുടര്‍ന്ന് ദുഃഖവെള്ളിയാഴ്ച്ചയിലെ മറ്റു തിരുകര്‍മ്മങ്ങളും കയ്പ്പുനീര്‍ കുടിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍ ഏഴിന് ദുഃഖശനിയാഴ്ച വൈകീട്ട് 7.30ന് ഉയര്‍പ്പ് ഞായറാഴ്ച്ചയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. പുത്തന്‍ വെള്ളം, തിരി തുടങ്ങിയവയുടെ വെഞ്ഞരിപ്പിനു ശേഷം പ്രദക്ഷണം ഉണ്ടായിരിക്കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയുണ്ടായിരിക്കും.

തിരുകര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നോടെ വിശുദ്ധവാരാചരണം അവസാനിക്കുന്നു. ഏപ്രില്‍ 5, 6, 7 ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ സെയിന്റ് ഗെബ്രിയേല്‍ സ്‌ക്കൂള്‍ ഹാളില്‍ വെച്ചാണ്.

പോള്‍ മംഗലത്ത് - 410-461-7317
സക്കറിയ സ്റ്റീഫന്‍ പാറക്കാ
ട്ടില്‍ -301-841-7487
ബാള്‍ട്ടിമോര്‍ സീറോ-മലബാര്‍ കാത്തലിക്ക് മിഷനിലെ വിശുദ്ധവാരാചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക