Image

ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചു ബില്‍ പാസ്സാക്കി

Published on 19 July, 2018
ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചു ബില്‍ പാസ്സാക്കി
ജെറുസലേം: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കി.

ജൂതന്മാരുടെ പൂര്‍വ്വികഭൂമിയായതിനാല്‍ ഇസ്രയേലില്‍ ജൂതന്മാര്‍ക്ക് സവിശേഷ അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്.

ഔദ്യോഗികഭാഷാ പദവിയില്‍ നിന്ന് അറബി ഭാഷയെ മാറ്റി തല്‍സ്ഥാനം ഹീബ്രുവിന് നല്‍കിയിട്ടുമുണ്ട്. അറബി ഇനി പ്രത്യേക ഭാഷാ പദവിയിലാകും. അവിഭക്ത ജെറുസലേമാണ് ഇസ്രയേലിന്റെ തലസ്ഥാനമെന്നും നിയമത്തിലുണ്ട്.

ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനം അറബ് വംശജരാണ്. ജനാധിപത്യത്തിന്റെ അവസാനമായാണ് പുതിയ നിയമത്തെ അറബ് വിഭാഗം വിലയിരുത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക