Image

ബ്രാന്‍സണില്‍ ഡക്ക് ബോട്ട് മുങ്ങി മരണം 17 ആയി

ഷാജി രാമപുരം Published on 20 July, 2018
ബ്രാന്‍സണില്‍ ഡക്ക് ബോട്ട് മുങ്ങി മരണം  17  ആയി
ബ്രാന്‍സണ്‍: മിസ്സോറി സ്‌റ്റേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബ്രാന്‍സണിലെ ടേബിള്‍ റോക്ക് തടാകത്തില്‍ ഇന്നലെ(വ്യാഴം) വൈകീട്ട് ഉല്ലാസയാത്രക്കാരുമായി പോയ ഡക്ക് ബോട്ട് മുങ്ങി ഏകദേശം ഒരു കുട്ടി ഉള്‍പ്പെടെ 17 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചതായി സ്റ്റോണ്‍ കൗണ്ടി ഷെരിഫ് ഡഗ് റാഡര്‍ അറിയിച്ചു. കൂടുതല്‍ പേരെ ഇനിയും കണ്ടെത്തുവാനായിട്ടുണ്ട്. ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍.
റൈഡ് ദി ഡക്‌സ് ഇന്റര്‍ നാഷ്ണല്‍ എന്ന കമ്പനിയാണ് കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഡക്ക് ബോട്ട് സവാരി നടത്തുന്നത്. ഇന്നലെ വൈകീട്ട് 6 മണിക്ക് ഉല്ലാസയാത്രക്കാര്‍ക്കായി അവസാനത്തെ ട്രിപ്പ് യാത്ര നടത്തിയ ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 31 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായിട്ടാണ് അറിവ്. 60 മൈല്‍ സ്പീഡില്‍ പെട്ടെന്ന് ഉണ്ടായ കാറ്റില്‍ ആണ് ബോട്ട് മുങ്ങുവാന്‍ ഇടയായത് എന്നാണ് ഇതുവരെ ലഭിച്ച വിവരം.

അമേരിക്കയിലെ മലയാളികള്‍ ധാരാളം പേര്‍ വിനോദയാത്രക്കായി തെരഞ്ഞെടുക്കുന്ന ഒരു പ്രധാന പട്ടണം ആണ് മിസ്സോറി സ്‌റ്റേറ്റിലെ ബ്രാന്‍സണ്‍. ഇവിടുത്തെ സൈറ്റ് ആന്‍ഡ് സൗണ്ട് തിയേറ്ററില്‍ നടക്കുന്ന ബൈബിള്‍ നാടകം വളരെ പ്രസിദ്ധമാണ്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

മിസ്സോറി സ്‌റ്റേറ്റ് ഗവര്‍ണ്ണര്‍ മൈക്ക് പാര്‍സണ്‍ പെട്ടെന്ന് ഉണ്ടായ ഈ അപകടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.

ബ്രാന്‍സണില്‍ ഡക്ക് ബോട്ട് മുങ്ങി മരണം  17  ആയി
ബ്രാന്‍സണില്‍ ഡക്ക് ബോട്ട് മുങ്ങി മരണം  17  ആയി
ബ്രാന്‍സണില്‍ ഡക്ക് ബോട്ട് മുങ്ങി മരണം  17  ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക