Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം വിശ്വാസപ്രഭയില്‍ നിറഞ്ഞു

Published on 20 July, 2018
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം വിശ്വാസപ്രഭയില്‍ നിറഞ്ഞു
കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: ആത്മീയ അഭിവൃദ്ധിയും മാനസികോല്ലാസവും ലക്ഷ്യമായ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം വിശ്വാസപ്രഭയില്‍ മുഴുകി. രാത്രിപ്രാര്‍ത്ഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്കു തുടക്കമിട്ടത്. വെരി. റവ. പൗലോ സ് ആദായി കോര്‍ എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി. മുതിര്‍ന്നവര്‍ക്കായി റവ. ഡോ. ജേക്കബ് കുര്യനും കുട്ടികള്‍ക്കായി ഫാ.വിജയ് തോമസ്, അമല്‍ പുന്നൂസ് എന്നിവരും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു.

തുടര്‍ന്നു നടന്ന സൂപ്പര്‍സെഷനുകള്‍ക്ക് റവ.ഡോ.ജേക്കബ് കുര്യന്‍, ഫാ.ജേക്ക് കുര്യന്‍, ഫാ. മാത്യു ടി. മാത്യു, ഡോ. അന്ന കുര്യാക്കോസ്, ഡീക്കന്‍ ഗീവര്‍ഗീസ് കോശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചതിരിഞ്ഞ് കായികമത്സരങ്ങള്‍ നടന്നു. കലഹാരി വാട്ടര്‍ പാര്‍ക്കിലും കായിക ഇനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ ക്രിസ്ത്യന്‍ യോഗ ക്ലാസ്സെടുത്തു. തുടര്‍ന്നു ഫാ. ജോണ്‍ തോമസ് ധ്യാനപ്രസംഗം നടത്തി. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളെപ്പറ്റിയുള്ള വിവരണം കൗണ്‍സില്‍ അംഗം ഡോ.ഫിലിപ്പ് ജോര്‍ജ് നല്‍കി. 

ഭദ്രാസന റിട്രീറ്റ് സെന്ററിനെപ്പറ്റിയുള്ള വീഡിയോ പ്രസന്റേഷന്‍ ജെയ്‌സണ്‍ തോമസ് നടത്തി. മാര്‍ നിക്കോളോവോസ്, ഫാ. കെ.കെ. കുര്യാക്കോസ് എന്നിവരും പ്രസംഗിച്ചു. ഭദ്രാസന ഇടവകള്‍ അവതരിപ്പിച്ച പരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക