Image

സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 31ന് ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 29 March, 2012
സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 31ന് ഡാളസ്സില്‍
ഗാര്‍ലാന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ മലയാളികള്‍ക്കായി സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 31 ശനിയാഴ്ച 3.30ന് ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഷിജു എബ്രഹാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ടെക്‌സസ് ലീഗല്‍ വില്‍സ് എങ്ങനെ തയ്യാറാക്കാം എന്ന വിഷയത്തെ കുറിച്ചും വിദഗ്ദര്‍ ക്ലാസുകള്‍ എടുക്കും.

എല്ലാവരും പഠനക്ലാസുകളില്‍ വന്ന് പങ്കെടുക്കണമെന്ന് സെക്രട്ടറി ബാബു സി. മാത്യൂ അഭ്യര്‍ത്ഥിച്ചു.
സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 31ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക