Image

ഫാമിലി കോണ്‍ഫറന്‍സ്: ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു- യോഹന്നാന്‍ 11: 28

രാജന്‍ വാഴപ്പള്ളില്‍ Published on 20 July, 2018
ഫാമിലി കോണ്‍ഫറന്‍സ്:  ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു- യോഹന്നാന്‍ 11: 28
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ ജൂലൈ 20 വ്യാഴാഴ്ച ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാന പ്രാസംഗികന്‍ റവ.ഡോ. ജേക്കബ് കുര്യന്‍ വിശ്വാസികളെ പുതിയ ഒരു ആത്മീയ ഉണര്‍വിലേക്കു നയിച്ചു.

ചിന്താവിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവം വിവരിക്കുകയുണ്ടായി. ആത്മീയതയുടെ ആഘോഷമായ കോണ്‍ഫറന്‍സ് എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ അനുഭവം നല്‍കട്ടെയെന്ന് ആശംസിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വം ഐക്യത്തിന്റെ പുതുജീവന്‍ നല്‍കി മുന്നോട്ടു കൊണ്ടു പോകാന്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ ഉന്നതിയുടെ നല്ല സാക്ഷ്യത്തിന്റെ മറ്റൊരു അധ്യായം ഇവിടെ തുറക്കുന്നതായി കാണുന്നുവെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവവും അന്നത്തെ ചിന്താവിഷയമായിരുന്നു. പരസ്പരം ഭാരങ്ങളെ ചുമക്കുക എന്ന വിഷയത്തെപ്പറ്റി ഓര്‍ക്കുകയും ചെയ്തു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. സ്‌നേഹവും വെറുപ്പും മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഘടകങ്ങളാണ്. സ്വന്തം വീട്ടില്‍ അന്യരാകുന്ന അനുഭവം, മക്കള്‍ തമ്മില്‍ യോജിച്ചു പോകാന്‍ സാധിക്കാത്ത അനുഭവങ്ങള്‍, ഇതൊക്കെയും നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ധാരാളം ആള്‍ക്കാര്‍ വേദനിക്കുന്നുണ്ട്. ഇവിടെയും കഷ്ടതയും സഹനവും നാം കാണുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് ഒന്നേ ചിന്തിക്കാനുള്ളു. അത് ദൈവവചനമാണ്. ഇന്ന് പ്രഭാത നമസ്‌ക്കാരത്തില്‍ വെരി. റവ. ഡോ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പായുടെ വചന പ്രഘോഷണത്തില്‍ സൂചിപ്പിച്ചതു പോലെ കായിക്കുന്നതും കായിക്കാത്തതുമായ മരങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിച്ചതു പോലെ ഇതെല്ലാം വചനത്തില്‍ തട്ടിയ, ഹൃദയത്തില്‍ തട്ടിയ ചില ആവിഷ്‌ക്കാരങ്ങള്‍ ആയിരുന്നു. 

ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്ത് മനസ്സില്‍ ഒരു ഏകാന്തത തോന്നിയ അവസരത്തില്‍ അവിടെയുള്ള ഒരു കത്തോലിക്കാ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുകയും അവിടെ കാണാന്‍ ഇടയായ ഒരു വാക്യം മനസ്സിനെ വല്ലാതെ ആകര്‍ഷിച്ച ഒരു അനുഭവമുണ്ടായതായി സൂചിപ്പിച്ചു. ആ വചനം ഇങ്ങനെയായിരുന്നു.

ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു. യോഹന്നാന്‍ 11-28. മാര്‍ത്തമറിയത്തോട് പറഞ്ഞതാണ്. നാം വല്ലാതെ തിങ്ങിവിങ്ങി നില്‍ക്കുന്ന അവസരത്തില്‍ ഇങ്ങനെ ഒരു വചനം നമുക്ക് ബൈബിളില്‍ നിന്നു ലഭിക്കുന്നു എന്ന്ത് വളരെയധികം ആശ്വാസം നല്‍കുന്നു.

ഓര്‍ത്തഡോക്‌സ് സഭ ദൈവവചനത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നമ്മുടെ ആരാധന, പ്രാര്‍ത്ഥന, ഗീതങ്ങള്‍ എല്ലാം ദൈവവചനത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിനെ ഒരിക്കലും നിഷേധിക്കുന്ന ഒരു അനുഭവം നമുക്ക് ഇല്ല. രാവിലത്തെ ആരാധനയില്‍ ജോബിനെക്കുറിച്ചും ജോസഫിന്റെ ജീവിതത്തെക്കുറിച്ചും വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ ഓര്‍മ്മിപ്പിച്ചത് എടുത്തു പറയുകയുണ്ടായി.

ദൈവവചനം നമ്മില്‍ എന്തൊക്കെയാണെന്നു സംഗ്രഹിച്ചു പറഞ്ഞാല്‍ അതു ഹൃദയത്തില്‍ കുത്തുന്നതാണ്. അത് കത്തി ജ്വലിക്കുന്നതാണ്. ഹൃദയത്തില്‍ കത്തുന്ന അനുഭവമാണ്. അതു ഹൃദയത്തില്‍ തുളച്ചു കയറുന്നതാണ്. ദൈവവചനം ശുദ്ധീകരിക്കുന്നതാണ്. ദൈവവചനം സൗഖ്യമാകുന്നതാണ്. ദൈവവചനം ആനന്ദിപ്പിക്കുന്നതാണ്. ദൈവവചനം ജീവിപ്പിക്കുന്നതാണ്. എബ്രായര്‍ 4-12, യോഹന്നാന്‍ 15-3, സങ്കീര്‍ത്തനം 114-162, മത്തായി 4-4 എന്നീ പുസ്തകങ്ങളില്‍ ഇതൊക്കെയും കാണാന്‍ സാധിക്കും.

നമ്മള്‍ ഉപയോഗിക്കുന്ന ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആണ് ഉള്ളത്. അതില്‍ കൂടുതലായി കാണുന്ന വിഷയമാണ് നമ്മുടെ ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയേയും സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നുവെന്ന ബൈബിള്‍ വാക്യം. പുറത്തു നിന്നു നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് സഹനം. പരസ്പര ബന്ധിതരായ ഓട്ടങ്ങളെയാണ് കഷ്ടതയെന്നു പറയുന്നത്. ഈ പരസ്പര ബന്ധിതമായ അനുഭവം ക്രൈസ്തവന് സ്വന്തമാണ്. അതു മാത്രമേ ക്രൈസ്തവനു സ്വന്തമായിട്ടുള്ളുവെന്ന് പൗലോസ് ശ്ലീഹ തന്റെ അനുഭവത്തില്‍ നമ്മെ പഠിപ്പിക്കുന്നു. സഹനത്തില്‍ നാം രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു.

ബൈബിളിലെ നാലു പ്രധാന വ്യക്തിത്വങ്ങളാണ് എശ്യാര്‍, യാക്കോബ്, ജോസഫ്, ഇയ്യോബ്. ഇവര്‍ അനുഭവിച്ച വേദനകളെയും സഹനത്തെയും അതില്‍ നിന്നും അനുഭവിച്ച സന്തോഷങ്ങളെയും കുറിച്ച് ഓര്‍മ്മിച്ചു. ഇതില്‍ ആദ്യത്തെ വ്യക്തിത്വമായ ഹാഗാര്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ പ്രതീകമാണ്. ഉല്‍പ്പത്തി 16-1-16 വരെയുള്ള ഭാഗങ്ങളില്‍ ഇതിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങളുണ്ട്. കുടുംബാന്തരീക്ഷത്തില്‍ അനീതിയുടെ ഘടന വരുത്തിവെക്കുന്ന കഷ്ടത, സഹനം. അത് അടിമയായിരുന്ന ഹാഗാറിന് സമൂഹത്തില്‍ ക്രൂരമായ പീഡനങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന സഹനമാണ്. ഉല്‍പ്പത്തി 21-8-21 വരെ തുടര്‍ന്ന് നാം കാണുന്നത് ആധുനിക ജീവിതത്തില്‍ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തനിക്കു മാത്രം ഉത്തരവാദിത്വമുള്ള അനേകം സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അങ്ങെയുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന സഹനം ഇന്നു സമൂഹത്തില്‍ ധാരാളമായി ദര്‍ശിക്കാന്‍ നമുക്കു സാധിക്കും.

രണ്ടാമതായി യാക്കോബിന്റെ കഥ. ഇന്നത്തെ യുവജനങ്ങളുടെ സഹനത്തിന്റെ മാതൃകയാണ് ബൈബിളിലെ യാക്കോബിന്റെ ജീവിതം. ചെറിയ ചെറിയ കുസൃതിയില്‍ കൂടി എല്ലാം നേടിയെടുക്കുന്ന കഥ. മക്കളെക്കറിച്ചുള്ള ദുഃഖമാണ് മാതാപിതാക്കളുടെ ദുഃഖം. തന്റെ അനുഭവങ്ങള്‍ പാഠങ്ങളാണെന്ന് യാക്കോബ് തിരിച്ചറിഞ്ഞു. അവന്‍ പിന്നീട് രൂപാന്തരപ്പെട്ടതായി നാം കാണുന്നു. യാക്കോബ് സഹനത്തില്‍ കൂടി വളരുന്നതാണ് നാം കാണുന്നത്. ആന്തരികമായ സൗഖ്യം, ക്ഷമയുടെ അനുഭവം, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പിടിച്ചു വാങ്ങുന്ന അനുഭവം. ദൈവത്തെ മുറുകെ പിടിക്കുന്ന അനുഭവത്തിന്റെ അവസ്ഥ, ഇതൊക്കെയും യാക്കോബില്‍ ദര്‍ശിക്കാന്‍ സാധിക്കും.

മൂന്നാമതായി ജോസഫിന്റെ അനുഭവം. കുടുംബാന്തരീക്ഷത്തില്‍ സഹോദരങ്ങള്‍ തമ്മിലുള്ള പകയുടെയും കുശുമ്പിന്റെയും നേര്‍ സാക്ഷിയാണ് ജോസഫ്. ജോലിസ്ഥലത്തെ നിസ്സഹായത. സ്വന്തം കുടുംബാന്തരീക്ഷത്തില്‍ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതിനു പകരം തന്നിരിക്കുന്ന പലതിലുമാണ് നാം ചിന്തിക്കുന്നത്. ജീവിതത്തില്‍ വന്ന മാറ്റം. അവന്റെ ജീവിതത്തില്‍ പുതിയ കാലഘട്ടം ആരംഭിക്കുകയാണ്. ജോസഫിനു വേണ്ടി ദൈവം മനോഹരമായ ഭാവി കണ്ടെത്തിയിരുന്നു. അവിടെ ജോസഫില്‍ ഉണ്ടായ നന്മ സഹോദരങ്ങളുമായി ക്ഷമിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. 

എന്റെ കഷ്ടതയുടെ നടുവില്‍ ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന അനുഭവം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകണം. നമ്മള്‍ നമ്മുടെ പാരമ്പര്യം അടുത്ത തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്കു സാധിക്കണം. മാറ്റങ്ങളില്‍ നാം രൂപാന്തരപ്പെടണം. അതാണ് ജോസഫില്‍ നാം കാണുന്നത്.

നാലാമതായി ഇയ്യോബിനെക്കുറിച്ച് ബൈബിള്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍. ഇയ്യോബ് നാലു തരത്തിലുള്ള കഷ്ടപ്പാടുകളില്‍ കൂടി കടന്നു പോയി. നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ നഷ്ടപ്പെട്ട സമ്പത്തിനെപ്പറ്റിയോ ബിസിനസ്സിനെപ്പറ്റിയോ നമ്മുടെ മനസ്സില്‍ നീറുന്ന അനുഭവമായി എന്നു നിലനില്‍ക്ും. എന്നാല്‍, ഇയ്യോബിന്റെ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല. ഞാന്‍ ഒന്നുമില്ലാത്തവനായിട്ടാണ് ഈ ലോകത്തില്‍ വന്നതെന്ന ബോധം എപ്പോഴും അവനില്‍ ഉണ്ടായിരുന്നു. അവന്‍ ഭയങ്കരമായ രോഗം ബാധിച്ചപ്പോഴും എല്ലാം നഷ്ടപ്പെട്ടപ്പോഴും ദൈവത്തില്‍ മുറുകെ പിടിച്ചു കൊണ്ട് നിന്ന് എല്ലാം സഹിച്ച ആ സഹനം നമ്മുടെ ജീവിതത്തില്‍ നാം മാതൃകയാക്കുമ്പോഴാണ് ദൈവത്തില്‍ നിന്നുള്ള വലിയ അനുഗ്രഹങ്ങള്‍ നമുക്കു ലഭിക്കുന്നു.

വ്യക്തിത്വവും ആദര്‍ശവും ആത്മീയതയും സമന്വയിപ്പിച്ചവരില്‍ ചുരുക്കം ചില വൈദികരില്‍ ഒരാളാണ് റവ.ഡോ. ജേക്കബ് കുര്യന്‍ എന്നു അച്ചനെ സ്വാഗതം ചെയ്തു കൊണ്ട് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ.വറുഗീസ് എം. ഡാനിയല്‍ പറഞ്ഞു.
ഫാമിലി കോണ്‍ഫറന്‍സ്:  ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു- യോഹന്നാന്‍ 11: 28
Join WhatsApp News
Just Star Dust we are 2018-07-20 21:31:15

What were we? Why do we care? Will we ever know?

Gas masses to stars to Star Dust to Dark Matter again to the Womb where Stars are born

Just some stardust making a lot of momentum of births, transformation to transformations

But we will never die.

Do we have a choice to break the circle, no. No, NOOOOOOooooooooooo

The circle is the way of the nature.

Let it be, let it be.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക