Image

അഭിമന്യു വധക്കേസില്‍ പി.എം.മുഹമ്മദ് റിഫയുടെ പങ്ക് പുറത്ത് വന്നതോടെ ഞെട്ടലില്‍ സഹപാഠികള്‍

Published on 20 July, 2018
അഭിമന്യു വധക്കേസില്‍ പി.എം.മുഹമ്മദ് റിഫയുടെ പങ്ക് പുറത്ത് വന്നതോടെ ഞെട്ടലില്‍ സഹപാഠികള്‍
അഭിമന്യു വധക്കേസില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളത്തെ സ്വകാര്യ ലോ കോളജ് വിദ്യാര്‍ത്ഥിയുമായ പി.എം.മുഹമ്മദ് റിഫയുടെ പങ്ക് പുറത്ത് വന്നതോടെ അതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ സഹപാഠികള്‍. കാമ്പസില്‍ പൊതുവെ മാന്യമായ സ്വഭാവക്കാരനായിരുന്ന റിഫ ഒരിക്കലും അഭിമന്യു കൊലക്കേസില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു സഹപാഠികള്‍ ഓരോരുത്തരും കരുതിയിരുന്നത്. കഴിഞ്ഞ കാമ്ബസ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റിഫ വോട്ട് പെട്ടിയിലാക്കാന്‍ പ്രയോഗിച്ചതും മാന്യമായ ഈ പെരുമാറ്റം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അഭിമന്യു വധക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നതോടെ സഹപാഠികള്‍ തരിച്ചുനിന്നത്. കൃത്യം നടക്കുന്നതിന് രണ്ടു ദിവസം മുമ്ബ് കോളജില്‍ നിന്നും നാട്ടിലേക്ക് പോയ റിഫ പിന്നീട് ക്ലാസില്‍ തിരിച്ചെത്തിയിരുന്നില്ല. സുഹൃക്കള്‍ അന്വേഷിച്ചപ്പോള്‍ ഉടന്‍ മടങ്ങിയെത്തുമെന്ന മറുപടിയാണിയാള്‍ നല്‍കിയത്. എന്നാല്‍, പിന്നീട് കാമ്ബസില്‍ തിരിച്ചെത്തിയതേയില്ല. 

അതിനിടെ സുഹൃത്ത് കാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെന്ന് അറിഞ്ഞിരുന്നവര്‍ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ആശങ്ക റിഫയുമായി പങ്കുവച്ചിരുന്നു. എന്നാല്‍, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന മറുപടിയായിരുന്നു റിഫ നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.അഭിമന്യു വധക്കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ റിഫയെ ലോ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം കണ്ണൂര്‍ സ്വദേശിയായ റിഫയ്‌ക്കെതിരെ നാട്ടില്‍ കേസുകള്‍ ഒന്നുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക