Image

രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്‌

Published on 20 July, 2018
രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ലോക്‌സഭയില്‍ പുരോഗമിക്കവേ രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്‌. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ രാഹുലിനെതിരെ ബിജെപി അവകാശലംഘനത്തിന്‌ട്ടീസ്‌ നല്‍കുന്നത്‌. പാര്‍ലമെന്‍ററികാര്യ മന്ത്രി ആനന്ദ്‌ കുമാര്‍ ഇത്‌ സംബന്ധിച്ച്‌ സഭയെ അറിയിച്ചു.

 സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ റാഫേല്‍ ഇടപാട്‌ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.


ര്‍ച്ചയ്‌ക്കിടെ രാജ്‌നാഥ്‌ സിംഗിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ബഹളം വച്ചതോടെ അല്‍പ നേരം നിറുത്തി വച്ച ലോക്‌സഭ പിന്നീട്‌ ചേര്‍ന്നപ്പോഴാണ്‌ സ്‌പീക്കര്‍ രാഹുലിന്റെ നടപടിയെ വിമര്‍ശിച്ചത്‌. ലോക്‌സഭയില്‍ ചില മര്യാദകള്‍ പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആലിംഗനങ്ങളെ വിലക്കുന്നില്ലെങ്കിലും അംഗങ്ങള്‍ സഭയുടെ അന്തസ്‌ കാത്തുസൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ മോദിയെ ആലിംഗനം ചെയ്‌ത രീതി ശരിയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കുറച്ചുകൂടി രൂക്ഷമായ ഭാഷയിലാണ്‌ രാഹുലിനെതിരെ ബി.ജെ.പി പ്രതികരിച്ചത്‌. പാര്‍ലമെന്റില്‍ ചിപ്‌കോ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചയാളാണ്‌ രാഹുലെന്ന്‌ ബി.ജെ.പി ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന്‌ രാഹുലിനെതിരെ അവകാശ ലംഘനത്തിന്‌ നോട്ടീസ്‌ നല്‍കുമെന്നും ബി.ജെ.പി നേതാവും പാര്‍ലമെന്ററികാര്യ മന്ത്രിയുമായി അനന്തകുമാര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം കുട്ടികളെപ്പോലെയായിരുന്നു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ഇത്രയ്‌ക്ക്‌ വിവരമില്ലാത്തയാളും അപക്വമതിയുമാണെന്നത്‌ നിരാശയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക