Image

മോദിയെ വിറപ്പിച്ച രാഹുലിന്‍റെ വാക്ക് - ജൂംല സ്ട്രൈക്ക്

Published on 20 July, 2018
മോദിയെ വിറപ്പിച്ച രാഹുലിന്‍റെ വാക്ക് - ജൂംല സ്ട്രൈക്ക്
പാര്‍ലമെന്‍റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യഥാര്‍ഥ പ്രതിപക്ഷ നേതാവിന്‍റെ കരുത്തിലേക്ക് വളരുന്ന രാഹുല്‍ ഗാന്ധിയെയാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്. മോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ പ്രസംഗത്തിനിടയില്‍ മോദിയെ വിമര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കാണ് ജുംല സ്ട്രൈക്ക്. പാര്‍ലമെന്‍റിലെ അംഗങ്ങള്‍ക്ക് പോലും അത്രപരിചിതമായിരുന്നില്ല  ഈ വാക്ക്. ഗൂഗിളില്‍ ഏറ്റവും കുടതല്‍ ഇപ്പോള്‍ തിരയുന്ന വാക്കും ഇതു തന്നെ. 
ഇന്ത്യയിലെ ചെറുപ്പക്കാര്‍ മോദിയുടെ ജുംല സ്ട്രൈക്കിന്‍റെ ഇരകളാണെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. പല തവണ രാഹുല്‍ ഈ വാക്ക് ആവര്‍ത്തിക്കുകയും ചെയ്തു. 
ഉറുദു കലര്‍ന്ന ഹിന്ദിയിലെ ഒരു പ്രയോഗമാണ് ജുംല. പാഴ്വാഗ്ദാനങ്ങള്‍ എന്നാണ് ഈ വാക്കിന്‍റെ ശരിയായ അര്‍ഥം. ജുംല സ്ട്രൈക്ക് എന്നത് കൊണ്ട് രാഹുല്‍ ഉദ്ദേശിച്ചത് മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങളിലൂടെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ഒന്നും നടപ്പില്‍ വരുത്താതിരിക്കുകയും ചെയ്യുന്ന മോദിയുടെ രീതിയെയാണ്. 
എന്തായാലും രാഹുലിന്‍റെ ജുംല സ്ട്രൈക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലും ഹിറ്റാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക