Image

കത്ത്ചോര്‍ന്നത് വന്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി കൈകാര്യം ചെയ്യണം

Published on 29 March, 2012
കത്ത്ചോര്‍ന്നത് വന്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി  കൈകാര്യം ചെയ്യണം
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിങ്. കത്ത്് മാധ്യമങ്ങള്‍ക്ക്ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ താനാണെന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു.  സംഭവത്തെ കുറിച്ച് വളരെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.

‘എനിക്കതില്‍ ഒന്നും ചെയ്യാനില്ല. കത്ത്ചോര്‍ന്നത് വന്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി കൈകാര്യം ചെയ്യണം. ഇതിന്‍െറ പേരില്‍ എന്‍െറ സല്‍പ്പേര്് കളകപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’. സിങ് പറഞ്ഞു. കത്ത് ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും ഒട്ടും അനുകമ്പ കൂടാതെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേരത്തെ, കരസേനയില്‍ ആയുധ ക്ഷാമമുണ്ടെന്ന് കാണിച്ച് സിങ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്തായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക