Image

കണക്ക് പറഞ്ഞ് മറുപടി നല്‍കി മോദി; രാഹുലിന് നല്‍കിയത് തികഞ്ഞ പരിഹാസം

Published on 20 July, 2018
കണക്ക് പറഞ്ഞ് മറുപടി നല്‍കി മോദി; രാഹുലിന് നല്‍കിയത് തികഞ്ഞ പരിഹാസം
അവിശ്വാസ പ്രമേയത്തിന്‍മേല്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം പ്രതിപക്ഷത്തിന് കണക്കു പറഞ്ഞുള്ള മറുപടിയായി. മാത്രമല്ല തനിക്കെതിരെ ആഞ്ഞടിച്ച രാഹുലിന് തികഞ്ഞ പരിഹാസം നല്‍കിയായിരുന്നു മോദിയുടെ മറുപടി പ്രസംഗം. മോദിയെ വിമര്‍ശിച്ചുള്ള പ്രസംഗത്തിന് ശേഷം രാഹുല്‍ മോദിയുടെ ഇരിപ്പിടത്തിന് അടുത്തെത്തി ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കൗതുക വാര്‍ത്തയായി വന്‍ പ്രചാരവും നേടി. 
എന്നാല്‍ രാഹുല്‍ തനിക്ക് അടുത്തേക്ക് എത്തിയത് തന്‍റെ കസേരയില്‍ കയറിയിരിക്കാനുള്ള ധൃതി കൊണ്ടാണ് എന്നായി മോദിയുടെ പരിഹാസം. ജനാധിപത്യത്തില്‍ ധൃതി പാടില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തില്‍ വരാനും രാഹുലിനെ പരിഹാസ രൂപേണ മോദി ഉപദേശിച്ചു. 
പ്രതിപക്ഷത്തിന്‍റേത് വികസന വിരോധികളുടെ രാഷ്ട്രീയമാണെന്നും ഇനി 2024ല്‍ അവിശ്വാസവുമായി വരാനും മോദി വെല്ലുവിളിയും നടത്തി. വരുന്ന ലോക്സഭയില്‍ താന്‍ തന്നെ വിജയിക്കുമെന്ന ശക്തിപ്രകടനം പോലെയായിരുന്നു മോദിയുടെ പ്രസംഗം. തന്നെ അധികാരത്തില്‍ നിന്ന് മാറ്റാമെന്നുള്ളത് ചിലരുടെ ധാര്‍ഷ്ട്യം മാത്രമാണെന്നും വികസനം വാഗ്ദാനം ചെയ്താണ് താന്‍ അധികാരത്തില്‍ വന്നതെന്നും മോദി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

Join WhatsApp News
ex - Congress man , now BJP 2018-07-20 19:01:10
INOC USA yokke ithu engine sahikkunnu? Rahulinte kettipiditham. Why not publish a long essay
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക