ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 126 പേരും പ്രതികൂലിച്ച് 325 പേരും വോട്ടു ചെയ്തു. ആകെ 451 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സര്‍ക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.