Image

വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു

Published on 20 July, 2018
വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു
മേപ്പാടി:  വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു. കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊളിലാളികളെയാണ് സായുധരായ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.  രണ്ട് ഇതര ഇതര സംസ്ഥാന തൊഴിലാളികളെയാണ് തടഞ്ഞുവെച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് എസ്‌റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് എസ്‌റ്റേറ്റ് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. 

നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിവരം. ഒരുസ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. ഒരാള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. പോലീസ് സംഭവ സ്ഥലത്തേക്ക് പോയിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക