Image

ഇതു സത്യത്തിന്റെ പത്തരമാറ്റ്, കോണ്‍ഫറന്‍സിന്റെ ധന്യത

Published on 20 July, 2018
ഇതു സത്യത്തിന്റെ പത്തരമാറ്റ്, കോണ്‍ഫറന്‍സിന്റെ ധന്യത
കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സെന്ററിലെ വിശ്വാസപ്രഭയില്‍ മുങ്ങിയവര്‍ക്ക് ഹൃദയഹാരിയായ ഒരു വാര്‍ത്ത. കളഞ്ഞു കിട്ടിയ 2400 ഡോളറിന്റെ കവര്‍ തിരിച്ചേല്‍പ്പിച്ചു മാതൃകയായ ഹോട്ടല്‍ ജീവനക്കാരി കോണ്‍ഫറന്‍സ് സന്ദേശത്തിന്റെ മാതൃക ഉയര്‍ത്തിപ്പിടിച്ചു. കലഹാരി ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായ കാമില്‍ഹില്ലിനാണ് ഡോളര്‍ അടങ്ങിയ കവര്‍ ലഭിച്ചത്. അവര്‍ അത് ഉടമസ്ഥനായ ഫാ. സി.ഒ. വറുഗീസിനു തിരിച്ചു നല്‍കി നല്ല മാതൃകയായി. ഫാ. സി. ഒ. വറുഗീസ് കാമില്‍ ഹില്ലിനെ അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും സമ്മാനമായി 100 ഡോളര്‍ നല്‍കുകയും ചെയ്തു. കോണ്‍ഫറന്‍സിന്റെ ആദ്യദിവസമാണ് വറുഗീസ് അച്ചന് ഡോളര്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടത്. 
വൈകുന്നേരത്തെ അത്താഴ വിരുന്നിനു ശേഷം, ബാങ്ക്വറ്റ് ഹാള്‍ ക്രമീകരിച്ചു കൊണ്ടിരുന്ന സമയത്താണ് കസേരയിലിരുന്ന കവര്‍ കാമില്‍ ഹില്ലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം ആരും അടുത്തുണ്ടായിരുന്നില്ല. കാമില്‍ ഹില്‍ ആ കവര്‍ തന്റെ സൂപ്പര്‍വൈസര്‍ മാത്യു റോവില്ലിനെ ഏല്‍പ്പിക്കുകയായിരുന്നു. മാത്യു റോവില്‍ കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വിവരം അറിയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി കാമില്‍ ഹില്ലിനെയും വറുഗീസ് അച്ചനെയും ഒന്നിച്ചു വിളിച്ചു വരുത്തുകയും കവര്‍ കൈമാറുകയുമായിരുന്നു. ഡീക്കന്‍ ബോബി വറുഗീസ്, കോണ്‍ഫറന്‍സ് ട്രഷറര്‍ മാത്യു വറുഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക