Image

ക്രിസ്ത്യന്‍-ഹിന്ദു മതാന്തര സംവാദം ലോസാഞ്ചലസില്‍

Published on 20 July, 2018
ക്രിസ്ത്യന്‍-ഹിന്ദു മതാന്തര സംവാദം ലോസാഞ്ചലസില്‍
ലോസാഞ്ചലസ്: നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും വേദാന്ത സൊസൈറ്റിയുടെ നേത്രുത്വത്തില്‍ ഹിന്ദു സംഘടനകളും തമ്മില്‍ പ്രഥമ മതാന്തര സംവാദംനടന്നു. ലോസാഞ്ചലസിലെ ഗൈബോര്‍ഡ് സെന്റര്‍ ആണു പ്രശസ്ഥമായ ഫസ്റ്റ് കോണ്‍ഗ്രിഗേഷനല്‍ ചര്‍ച്ചില്‍ നടന്ന സംവാദത്തിനു ആതിഥ്യമരുളിയത്.

ക്രിസ്ത്യന്‍ സഭകളെ പ്രതിനിധീകരിച്ച്  താഴെപ്പറയുന്നവര്‍ പങ്കെടുത്തു. അസി. സെക്രട്ടറി ഡോ. അന്റൊണിയോ കിരെപൗലോസ്, ഡോ. ജേശുദാസ് അത്തിയല്‍ (മാര്‍ത്തോമ്മ സഭ), ഫാ. ജോസഫ് വര്‍ഗീസ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) , ഡോ. ഷെയ്ന്‍ കിന്നിസന്‍ (അമേരിക്കന്‍ ബാപ്ടിസ്റ്റ് ചര്‍ച്ച്), ഡോ. ദീനബന്ധു മഞ്ചല (മെതഡിസ്റ്റ് ചര്‍ച്ച്), റവ. ഡോ. കാരന്‍ ജോര്‍ജിയ തോംസന്‍(യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്), ഡോ. ഡോണ്‍ തോര്‍സന്‍ (വെസ്ലിയന്‍ തിയോളജിക്കല്‍ സൊസൈറ്റി), ഡോ. മൈക്കല്‍ ട്രൈസ് (ഇവാഞ്ചലിക്കല്‍ലൂഥറന്‍ ചര്‍ച്ച്/സീയാറ്റില്‍ യൂണിവേഴ്‌സിറ്റി)

ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് സ്വാമി സര്‍വവേദാനന്ദ (വേദാന്ത സൊസൈറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ) റവ. ഡോ. ഗൈനീ ഗൈബോര്‍ഡ് (ഗൈബോര്‍ഡ് സെന്റര്‍), ഡോ. റിനി ഘോഷ് (വേദാന്ത സൊസൈറ്റി), സ്വാമി സര്‍വപ്രിയാനന്ദ (വേദാന്ത സൊസൈറ്റി, ന്യു യോര്‍ക്ക്), സിസ്റ്റര്‍ വിനോ (ബ്രഹ്മകുമാരിസ്, ലോസാഞ്ചലസ്), ഡോ. വേദാ ദാസ് (ഇസ്‌കോണ്‍.)

മനുഷ്യരാശിയുടെ മോക്ഷപ്രപ്തിയെപറ്റിയുള്ള (യൂണിവേഴ്‌സല്‍ സാല്‍ വേഷന്‍) വിഷയം ക്രൈസ്തവ വിഭാഗം അവതരിപ്പിച്ചു. ആത്മബോധം ലഭിക്കുന്നതിനെപറ്റി ഹൈന്ദവ പ്രതിനിധികളും വിഷയം അവതരിപ്പിച്ചു. സഹകരിക്കാന്‍ പറ്റുന്ന മേഖലകളെപറ്റിയും ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളില്‍ ഭിന്നത ഉണ്ടാക്കുന്ന സ്ഥിതി ഇല്ലതാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു.

അമേരിക്കയേയും ലോകത്തെയൂം നേരിടുന്ന പ്രശ്‌നങ്ങളെപറ്റിഅടുത്ത യോഗത്തിലും ചര്‍ച്ച നടക്കും
ക്രിസ്ത്യന്‍-ഹിന്ദു മതാന്തര സംവാദം ലോസാഞ്ചലസില്‍ക്രിസ്ത്യന്‍-ഹിന്ദു മതാന്തര സംവാദം ലോസാഞ്ചലസില്‍ക്രിസ്ത്യന്‍-ഹിന്ദു മതാന്തര സംവാദം ലോസാഞ്ചലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക