Image

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്

Published on 21 July, 2018
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്
കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ നാവിക കമാന്‍ഡിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളില്‍ നാവികസേന സഹായങ്ങള്‍ എത്തിക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ഇത്തവണത്തെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും പാടങ്ങളും വെള്ളം കയറിയ നിലയിലാണ്. നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്ബിലാണ് കഴിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക