Image

തിരുനല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ് സജില്‍ ശ്രീധറിന്

Published on 21 July, 2018
തിരുനല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ് സജില്‍ ശ്രീധറിന്
തിരുനല്ലുര്‍ വിചാരവേദിയുടെ മൂന്നാമത് തിരുനല്ലുര്‍ കരുണാകരന്‍ സാഹിത്യപുരസ്‌കാരം സജില്‍ ശ്രീധറിന്. 10, 000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആഗസ്റ്റ് രണ്ടാം വാരത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ ്‌മോഡല്‍ ഹൈസ്‌കൂളില്‍ വച്ച് വിതരണം ചെയ്യും.
തിരുനല്ലൂരിന്റെ കാവ്യദര്‍ശനം എന്ന വിഷയത്തില്‍ നടത്തിയ പഠനമാണ് സജില്‍ ശ്രീധറിനെ പുരസ്‌കാരാര്‍ഹനാക്കിയത്. സജിലിനൊപ്പം ഏഴാച്ചേരി രാമചന്ദ്രനും അവാര്‍ഡ് പങ്കിടും. ബാബിലോണിയന്‍ ഗിത്താര്‍ എന്ന കാവ്യകൃതിയെ മുന്‍നിര്‍ത്തിയാണ് ഏഴാച്ചേരിക്ക് അവാര്‍ഡ്.
ജസ്റ്റിസ് കെ. സുകുമാരന്‍ ചെയര്‍മാനും ഡോ.മാവേലിക്കര അച്യുതന്‍,
ഡോ. തേവന്നുര്‍ മണിരാജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പത്മശ്രീ ഡോ.വെളളായണി അര്‍ജുനന്‍, സുഗതകുമാരി എന്നിവരായിരുന്നു മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.
രണ്ട് പതിറ്റാണ്ടായി മംഗളം പത്രാധിപസമിതി അംഗമായ സജില്‍ ശ്രീധര്‍ വിവിധ സാഹിത്യശാഖകളിലായി ഇരുപതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, എം.കെ.സാനു അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, നാഷനല്‍ ഫിലിം അക്കദദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുനല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ് സജില്‍ ശ്രീധറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക