Image

ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്നയുടേതെന്ന് പോലീസിന് സംശയം; പ്രാര്‍ഥനയോടെ ബന്ധുക്കളും നാട്ടുകാരും

Published on 21 July, 2018
ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്നയുടേതെന്ന് പോലീസിന് സംശയം; പ്രാര്‍ഥനയോടെ ബന്ധുക്കളും നാട്ടുകാരും
ഇതുവരെയും പോലീസിന് യാതൊരു വിധ തുമ്പുകളും ലഭിക്കാത്ത ജസ്നയുടെ തിരോധാനത്തില്‍ ഭയപ്പെടുത്തുന്ന മറ്റൊരു വഴിത്തിരിവ്. ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്നയുടേതാകമെന്ന് പോലീസ് സംശയിക്കുന്നു. ഇതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിന്‍റെ ഭാഗമായി ജസ്നയുടെ പിതാവിന്‍റെ രക്തസാമ്പിളുകള്‍ പോലീസ് ശേഖരിച്ചു. 
മുതിരപ്പുഴയാറിന്‍റെ തീരത്ത് കഴിഞ്ഞ ആഴ്ചയാണ് മനുഷ്യശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയില്‍ ഒരു കാല്‍ തീരത്തടിഞ്ഞത്. മൃതദേഹത്തില്‍ നിന്നും കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കൂറവാണെന്നാണ് പോലീസിന്‍റെ നിഗമനം. മറ്റു ശരീരഭാഗങ്ങള്‍ക്കുള്ള തിരച്ചില്‍ നടത്തിയെങ്കിലും യാതൊന്നും ലഭിച്ചില്ല. 
തീരത്തടിഞ്ഞ കാലില്‍ ആയുധം ഉപയോഗിച്ച് വെട്ടിയതിന്‍റെ മുറിപ്പാടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 
എന്തായാലും ജസ്നയുടെ തിരോധാനവുമായി ഇതിന് ബന്ധമുണ്ടോ എന്ന ആന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. 
നിരവധി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പോലീസ് ടീം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും ജസ്നയുടെ തിരോധാനത്തെ സംബന്ധിക്കുന്ന വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക