Image

തെരുവു നായ ഒരു വ്യവസായ വാതായനം(ലേഖനം: തച്ചാറ)

തച്ചാറ Published on 21 July, 2018
തെരുവു നായ ഒരു വ്യവസായ വാതായനം(ലേഖനം: തച്ചാറ)
വല്ലഭന് പുല്ലുമായുധം എന്നു പറഞ്ഞതുപോലെ, തെരുവുനായ കേരളത്തിന് ഒരു വ്യവസായ വാതായനം തുറന്നിട്ടിരിക്കുകയാണ്. തെരുവ നായ ശല്ല്യം എങ്ങനെ അവസാനിപ്പിക്കുമെന്ന് ഒരു പഠനം ഞാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും അതിനുള്ള ഒരു പരിഹാര മാര്‍ഗ്ഗങ്ങളിലൊന്നായി ഇതും കണക്കാക്കാം എന്ന് ഞാന്‍ കരുതുന്നു.

ഭൂതദയ മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുന്നതുപോലെ മൃഗങ്ങളേയും സ്‌നേഹിക്കണം എന്നു പറയുന്നതില്‍ ഒരു ന്യായമുണ്ട് . അല്ലെങ്കില്‍ തന്നെ വഴിയെ പോകുന്ന ഒരു പട്ടിയെ കൊല്ലണമെന്നു കരുതുന്നത് ക്രൂരത മാത്രമല്ലെ; പ്രകൃതി സന്തുലനത്തെ ദോഷമായി ബാധിക്കുവാന്‍ സാധ്യതയുമുണ്ട് . അവ കേരളത്തിലല്ലെ മനുഷ്യനെ കടിക്കുകയും, കൊല്ലുകയും ചെയ്യുന്നുള്ളോയെന്ന് ന്യായമായും ചോദിച്ചേക്കാം. എന്നാലും ഒരു നായ ഒരാളെ കടിച്ചതിന്റെ പേരില്‍ വേറൊരു നായയെ കൊല്ലുന്നത് മനുഷ്യരുടെ നിയമം ശരി വയ്ക്കില്ല. 

പട്ടികള്‍ക്ക് ന്യായമായതുകൊണ്ട്  നായ അതുചെയ്യും. നമുക്ക് പട്ടിയുടെ നിലവാരത്തിലേയ്ക്ക് താഴുവാനുമാവില്ലല്ലോ? വെറുതെ വഴിയെ പോകുന്നവരെ നായ കടിക്കില്ലെന്നാണ് നായ സ്‌നേഹികള്‍ പറയുന്നത്. നായയുടെ അതിര്‍ത്തി കടക്കുന്നതോ, അതിനെ ഉപദ്രവിക്കുന്നതോ ആണ് പട്ടികള്‍ കടിയ്ക്കുവാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ സംജാതമാകുന്നതെന്ന് നായ സ്‌നേഹികള്‍ ചൂി കാട്ടുന്നു.

വിദേശ സഞ്ചാരികള്‍ക്ക് ഇവയുമായി സൗഹൃദം സ്ഥാപിക്കുവാന്‍ കഴിയുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ കേരളത്തില്‍ ഒരേ ദിവസം വരാന്തയില്‍ ഉറങ്ങിക്കിടന്നിരുന്നയാളെയും, ഒരു ശിശുവിനെയും, ഒരു വിദേശ സഞ്ചാരിയേയും നായ കടിച്ച സംഭവം ഉായിരിക്കുന്നു. 

പ്രത്യേകിച്ച് നായകള്‍ക്ക് പ്രകൃതി സന്തുലനം ജനന നിയന്ത്രണത്തിലൂടെ ഒരു ജീവിയുടെ ഭാവിതലമുറയെ ഉന്മൂലനം ചെയ്യുന്നത് പ്രകൃതി സന്തുലനത്തെ സാരമായി ബാധിക്കും. മനുഷ്യന് ഒരുപദ്രവും ചെയ്യാത്ത പശു പ്രാവ്, താറാവ്, മുയല്‍ മുതലായ ജീവികളെ മനുഷ്യന്‍ കൊന്നു ഭക്ഷിക്കുമ്പോള്‍, പട്ടികളെ മാത്രം കൊല്ലരുതെന്നു പറയുന്നതില്‍ എന്തു ന്യായമെന്ന് ചിലര്‍ ചോദിക്കുന്നു 

അവിടെയും കൊല്ലുന്നതിലല്ല കൊന്നു ഭക്ഷിക്കുന്നതിലെ ന്യായമുള്ളു. പക്ഷെ നായകളെ കൊന്നു ഭക്ഷിക്കുവാന്‍ കേരള ജനതയെ നമുക്ക് നിര്‍ബന്ധിക്കാനാവില്ല. അതാണ് വ്യവസായികള്‍ക്ക് ഒരു വാതായനം തുറന്നു നല്‍കുന്നത്. വ്യവസായ വാതായനം കേരള ജനത പട്ടിയിറച്ചി തിന്നില്ലെങ്കിലും, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും പട്ടിയുടെ ഇറച്ചി തിന്നുന്നവരുണ്ട് . ആ സ്ഥലങ്ങളിലെ ആവശ്യകതയനുസരിച്ച്, പേയ് പോലെയുള്ള രോഗങ്ങളില്‍ നിന്ന് മുക്തമായ പട്ടികളെ കൊന്ന് അണു മുക്തമായി പായ്ക്കു ചെയ്ത് ആ  രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാന്‍ സാധിക്കും.

ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ന്ന ഈ കാലഘട്ടത്തില്‍, വിധേശ മലയാളികള്‍ തിരിച്ചു പോരുവാന്‍ നിര്‍ബന്ധിതരാകുന്ന ഈ കാലഘട്ടത്തില്‍ ഉചിതമായ നടപടിയായിരിക്കും ഇത് എന്നു പറയേതില്ലല്ലോ? 
Join WhatsApp News
ചെത്തില പട്ടി 2018-07-28 00:00:37
ബൗ ബൗ ബൗ ബൗഉഉഉ 

ബു ബു ബു (നിനക്കിട്ട് ഞാൻ വച്ചിട്ടുണ്ട് അടുത്ത ദിവസം ചന്തക്ക് വന്നേര് 

ബ ബി ബി -കടിച്ചു പറിക്കും 
ബ ബ ബ -നിന്റെ കടിച്ചു പറിച്ച ചന്തിയിലെ മാസം ബൗ ബൗ ബൗ ബൗഉഉഉ  ഞാൻ  വിദേശത്തേക്ക് കയറ്റി അയക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക