Image

കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട്‌ 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

Published on 21 July, 2018
കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട്‌ 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍


തിരു: കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രത്തോട്‌ 1000 കോടി രൂപയുടെ ധനസഹായ പാക്കേജ്‌ സംസ്ഥാനം ആവശ്യപ്പെടുമെന്ന്‌ കൃഷി മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക്‌ മാത്രം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്‌്‌ജുവും അല്‍ഫോണ്‍സ്‌ കണ്ണന്താനവും ഇന്ന്‌ സംസ്ഥാനത്ത്‌ എത്തുന്നുണ്ട്‌. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഹെലികോപ്‌ടറില്‍ കോട്ടയത്തേക്ക്‌ പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക