Image

ഇടുക്കി ഡാമില്‍ റെക്കോര്‍ഡ്‌ ജലനിരപ്പ്‌

Published on 21 July, 2018
ഇടുക്കി ഡാമില്‍ റെക്കോര്‍ഡ്‌ ജലനിരപ്പ്‌
ചെറുതോണി: ഇടുക്കി ഡാമില്‍ മണ്‍സൂണ്‍ ആദ്യപകുതിയില്‍ തന്നെ റെക്കോര്‍ഡ്‌ ജലനിരപ്പ്‌. 1985ന്‌ ശേഷം ജൂലൈ മാസത്തില്‍ ഡാമിലുണ്ടായിരുന്ന ജലത്തിന്റെ അളവ്‌ കണക്കാക്കുമ്‌ബോള്‍ ഈ സമയങ്ങളിലെ റെക്കോര്‍ഡ്‌ ജലനിരപ്പാണിത്‌?. ഡാമിലെ ഇന്നത്തെ ജലനിരപ്പ്‌ 2384 അടിയാണ്‌. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാളും 64 അടിയോളം കൂടുതലാണിത്‌.

കഴിഞ്ഞ ദിവസം ജലനിരപ്പ്‌ ഒന്നര അടിയോളം ഉയര്‍ന്നിരുന്നു പത്തൊന്‍പത്‌ അടികൂടി ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ഡാം നിറയും. 2403 അടിയാണ്‌ ഇടുക്കി ഡാമിന്റെ? പൂര്‍ണ സംഭരണ ശേഷി. 2401 അടിയില്‍ ജലനിരപ്പ്‌? എത്തിയാല്‍ ഡാം തുറന്നുവിടും.

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യൂതി ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച്‌ തുറന്നുവിടല്‍ ഒഴിവാക്കുന്നതിന്‌ കെഎസ്‌ഇബി ശ്രമം നടത്തുകയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക