Image

കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന്‌ പ്രതിപക്ഷ നേതാവ്‌

Published on 21 July, 2018
കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന്‌ പ്രതിപക്ഷ നേതാവ്‌
കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിന്‌ ഗുരുതര വീഴ്‌ചകളുണ്ടായി. ഇത്‌ ചൂണ്ടിക്കാണിച്ച്‌ താന്‍ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ കനത്ത നാശനഷ്ടങ്ങളാണ്‌ ഉണ്ടായത്‌. ദുരിതബാധിതര്‍ക്ക്‌ അടിയന്തരമായി സഹായം എത്തിക്കാത്തത്‌ ദു:ഖകരമാണ്‌. സൗജന്യ റേഷന്‍ ഇതു വരെ നല്‍കിയിട്ടില്ല. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

ആലപ്പുഴ ജില്ലയില്‍ നിന്ന്‌ മൂന്ന്‌ മന്ത്രിമാരുണ്ട്‌. ഒരാള്‍ പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക്‌ തിരിഞ്ഞ്‌ നോക്കിയില്ല. കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിയെയും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായ യോഗം പോലും ചേര്‍ന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക