Image

ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി

Published on 29 March, 2012
ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ പൂര്‍ണവിവരം അറിയാന്‍ ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബി നിലവറ തുറന്നെങ്കില്‍ മാത്രമേ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ പൂര്‍ണവിവരം മനസിലാക്കാന്‍ കഴിയൂ. സ്വത്തുക്കള്‍ക്ക് ഏതു വിധത്തിലുള്ള സുരക്ഷ ഒരുക്കണമന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനും ഇത് അനിവാര്യമാണെന്ന് സമിതി വ്യക്തമാക്കുന്നു. എന്നാല്‍ മറ്റ് നിലവറകളിലെ പരിശോധന പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ത്തു. ബി നിലവറ തുറക്കരുതെന്ന് ദേവപ്രശ്‌നത്തില്‍ വ്യക്തമായതാണെന്നും കോടതിക്ക് ഇക്കാര്യം പരിഗണിക്കേണ്ടതില്ലെങ്കിലും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും രാജകുടുംബം കോടതിയില്‍ അറിയിച്ചു.

ഐബി റിപ്പോര്‍ട്ടില്‍ കണക്കെടുക്കുന്നവരെക്കുറിച്ചുള്ള കണ്‌ടെത്തലുകള്‍ ഒന്നും ഇല്ലെന്നും അതുകൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക