Image

കര്‍മ്മനിരതം (കവിത: മഞ്ജുള ശിവദാസ്)

Published on 21 July, 2018
കര്‍മ്മനിരതം (കവിത: മഞ്ജുള ശിവദാസ്)
പരനിലെപ്പതിരുകള്‍ തിരയാതെ തന്‍
ചുറ്റും സുഗന്ധം പരത്തിനില്‍ക്കും,
മുറ്റത്തെ മുല്ലച്ചെടിക്കു തെല്ലും
നീരസമില്ല പരാതിയില്ല ....

വേണ്ടത്ര പരിചരിച്ചില്ലെന്നതോന്നലാല്‍
വേണ്ടാത്തതൊന്നും പുലമ്പിയില്ല.
പരിഗണിക്കാത്തതില്‍ കലഹിച്ചില്ല,
ഒരുനാളും പൂക്കാതിരുന്നുമില്ലാ.

പരിഭവഭാണ്ഡത്തിന്‍ നാറുന്ന കെട്ടഴി
ച്ചെവിടെയും വാരിപ്പരത്തിയില്ലാ..
പരിമളമേകുന്ന കുഞ്ഞു പുഷ്പങ്ങള്‍ക്കു
പകയൂട്ടിപ്പരിഭവം തീര്‍ത്തുമില്ലാ..

ജന്മപുണ്ണ്യത്തിന്‍റെ പങ്കുദാനംചെയ്തു
കര്‍മ്മകാണ്ഡം തീര്‍ത്തിറങ്ങിടുമ്പോള്‍
തെറ്റേല്‍ക്കുവാന്‍ മറ്റു ചുമലു തേടുന്നവര്‍
ക്കെന്തൊക്കെയോ ബാക്കിവച്ചിടുന്നു..
Join WhatsApp News
ഡോ.ശശിധരൻ 2018-07-21 19:33:49

മനുഷ്യ  ജീവിതത്തിലെ ഏറ്റവും പ്രയാസമായ ഒന്നാണ് യഥാർത്ഥ മനുഷ്യനായി ജീവിക്കുകയെന്ന കർമ്മം .എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ മാതൃകാപരമായ ഒരു ജീവിതം അവകാശപ്പെടാൻ കഴിയുന്നില്ല.ഇപ്രകാരത്തിലുള്ള അപൂർണ്ണതയുള്ള ജീവിതത്തിൽ  സന്തോഷത്തിന്റെ പൂർണ്ണതയോടെ ജീവിതം നയിക്കാൻ ഉതകുന്ന നല്ല മാതൃകകൾ ശ്രീമതി മഞ്ജുള എഴുതിയ ഈ കവിതയിൽ, പ്രാഥമികമായ കർമ്മനിരതയുടെ പ്രായോഗികമധുരിമ കാണാവുന്നതാണ് .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക