Image

ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്‌തേലേറ്റ് കുടുംബസംഗം അവിസ്മരണീയമായി

Published on 21 July, 2018
ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്‌തേലേറ്റ് കുടുംബസംഗം അവിസ്മരണീയമായി

ചങ്ങനാശേരി: പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനവും െ്രെകസ്തവ വിശ്വാസത്തില്‍ സന്തോഷവും ഉള്ളവരാകണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്റെ മൂന്നാം വാര്‍ഷികവും പ്രവാസി കുടുംബ സംഗമവും അവാര്‍ഡുദാനവും ആര്‍ച്ച്ബിഷപ്‌സ് ഹൗസിലുള്ള മാര്‍ ജെയിംസ് കാളാശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെവിടെയായിരുന്നാലും സഭാംഗങ്ങളായ പ്രവാസികള്‍ െ്രെകസ്തവ വിശ്വാസത്തിന്റെ സാക്ഷികളും ഭാരസംസ്‌കാരത്തിന്റെ വക്താക്കളുമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയുടേയും രാജ്യത്തിന്റേയും വളര്‍ച്ചയില്‍ പ്രവാസികള്‍ നിര്‍വഹിച്ച പരിശ്രമങ്ങള്‍ മഹത്തരമാണെന്ന് ആര്‍ച്ച് ബിഷപ് ഉദ്‌ബോധിപ്പിച്ചു. ഭാരതത്തിന്റെ സംസ്‌കാരങ്ങളും മൂല്യങ്ങളും പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടരുതെന്നും സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ രംഗങ്ങളില്‍ െ്രെകസ്തവ സാക്ഷ്യം നല്‍കണമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. പ്രവാസി അപ്പസ്തലേറ്റ് തയാറാക്കിയ ഡയറക്ടറിയുടെ പ്രകാശനവും പ്രവാസി അപ്പസ്തലേറ്റ് ആരംഭിച്ച ആവേ മരിയ ഹോളിഡേയ്‌സ് എന്ന സംരംഭവും മാര്‍ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ബോസനിയ അംബാസഡര്‍ സബിത് സുബാസിക് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ജൂബിലേറിയന്മാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ ഡയറക്ടര്‍ ഫാ.സണ്ണി പുത്തന്‍പുരക്കല്‍, കണ്‍വീനര്‍ ഷെവ.സിബി വാണിയപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോസഫ് കളരിക്കല്‍ (കീര്‍ത്തി പുരസ്‌കാരം), ഡോ.ആന്റണി പാറത്തോട് (വിദ്യഭ്യാസം), സനു ദേവസ്യ ചെറുപറന്പില്‍ (യുവ സംരംഭകന്‍), സിബി കാട്ടാന്പള്ളി (മാധ്യമം), തോമസ് ജോസഫ് തോപ്പില്‍ (കര്‍ഷകന്‍), തോമസ് വി. ആന്റണി ചക്കുങ്കല്‍, ജോസ് റാപ്പുഴ, ചാര്‍ളി തോമസ് പണിക്കരേടം (പ്രേഷിത പുരസ്‌കാരം ജയ്പൂര്‍ മിഷന്‍), പരേതയായ ഏലിയാമ്മ മാത്യു മനയത്തുശേരി (കാരുണ്യം) എന്നിവര്‍ക്ക് പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 

വിവാഹത്തിന്റെ അന്പതും ഇരുപത്തഞ്ചും വാര്‍ഷികം ആഘോഷിക്കുന്ന പ്രവാസി മാതാപിതാക്കളെയും നാലു മക്കളില്‍ കൂടുതലുള്ള പ്രവാസി കുടുംബങ്ങളെയും പ്രവാസികളുടെ മക്കളില്‍ 10,12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും സമ്മേളനത്തില്‍ ആദരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക