Image

വാറ്റ്‌ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍: നടപടി വരുന്നു

Published on 22 July, 2018
വാറ്റ്‌ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍: നടപടി വരുന്നു
തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി ചാരായ വാറ്റുപകരണങ്ങളും. ഓര്‍ഡര്‍ ചെയ്‌തു ഉറപ്പ്‌ വരുത്തിയ എക്‌സൈസ്‌ കമ്മീഷണര്‍ വ്യാപാര സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ സൈറ്റില്‍ നിന്നു ഉല്‍പന്നം പിന്‍വലിച്ചു.

 ഓണ്‍ലൈന്‍ വഴി ലഹരി മരുന്ന്‌ വിതരണവും നടക്കുന്നുണ്ടെന്ന്‌ സൂചന ലഭിച്ചതോടെ, എക്‌സൈസ്‌ വകുപ്പ്‌ രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക്‌ നെറ്റ്‌.കോമിനെ നിരീക്ഷിക്കാനും തുടങ്ങി. നടപടി ആവശ്യപ്പെട്ട്‌ പൊലീസിനും വിശദ റിപ്പോര്‍ട്ട്‌ നല്‍കി.

മുന്‍നിര വ്യാപാര സൈറ്റുകളാണ്‌ വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്‌. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്‌ച്ചറിങ്‌ യൂണിറ്റ്‌ എന്നു ടൈപ്പു ചെയ്‌താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. 

ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ്‌ ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ്‌ ഋഷിരാജ്‌ സിങ്ങ്‌ ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തു വരുത്തിച്ചത്‌

പൊലീസ്‌ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം എക്‌സൈസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഇതിനുശേഷമാണ്‌ മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌ വിളിച്ചു വരുത്തി മുന്നറിയിപ്പ്‌ നല്‍കിയത്‌. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണ്‌ വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക