Image

നാല്‌ വയ്‌സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിയാക്കി കൊലപ്പെടുത്തിയ പതിനാലുകാരന്‍ അറസ്റ്റില്‍

Published on 22 July, 2018
നാല്‌ വയ്‌സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിയാക്കി കൊലപ്പെടുത്തിയ പതിനാലുകാരന്‍ അറസ്റ്റില്‍
ബറേലി(യുപി): യുപിയില്‍ നാലു വയസുകാരനെ പതിനാലുകാരന്‍ കൊലപ്പെടുത്തി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇഷ്ടിക ഉപയോഗിച്ച്‌ തല ഇടിച്ച്‌ തകര്‍ക്കുകയായിരുന്നു.

വ്യാഴാഴ്‌ച വൈകിട്ട്‌ മുതലാണ്‌ കുട്ടിയെ കാണാതായത്‌. പിറ്റേ ദിവസം ബരദരി പോലീസ്‌ സ്റ്റേഷനില്‍ കുട്ടിയുടെ പിതാവ്‌ പരാതി നല്‍കി. തുടര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ വികൃതമാക്കിയ മൃതദേഹം അനന്ദപുരത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

സമീപവാസിയായ 14കാരനൊപ്പമായിരുന്നു കുട്ടിയെ പലരും അവസാനമായി കണ്ടത്‌. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക