Image

ജീവനക്കാരില്ല: ജനശതാബ്ദി വൈകിയ സംഭവത്തിലെ 16 ജീവനക്കാരുടേയും അച്ചടക്കനടപടി റെയില്‍വേ പിന്‍വലിച്ചു

Published on 22 July, 2018
ജീവനക്കാരില്ല: ജനശതാബ്ദി വൈകിയ സംഭവത്തിലെ 16 ജീവനക്കാരുടേയും അച്ചടക്കനടപടി റെയില്‍വേ പിന്‍വലിച്ചു
തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലം അച്ചടക്കനടപടി പോലും സ്വീകരിക്കാന്‍ കഴിയാനാവാതെ റെയില്‍വേയ്‌ക്ക്‌ ദുര്‍ഗതി!.

 കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നൈറ്റ്‌ പട്രോളിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ജനശതാബ്ദി എക്‌സ്‌പ്രസ്‌ നാലരമണിക്കൂറോളം വൈകിയ സംഭവത്തില്‍ 14 കരാര്‍ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ വേഗത്തില്‍ പിന്‍വലിച്ചതാണ്‌ ആശ്ചര്യപ്പെടുത്തുന്നത്‌. 

പകരം നിയോഗിക്കാന്‍ ജീവനക്കാരില്ലാത്തതിനാലാണു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണു സൂചന. അടുത്തിടെ തിരുവനന്തപുരം, പാലക്കാട്‌ റെയില്‍വേ ഡിവിഷനുകളില്‍ നടന്ന മിക്ക സസ്‌പെന്‍ഷനുകള്‍ക്കും 24 മണിക്കൂര്‍ ആയുസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.

നാളെ റെയില്‍വേ അധികൃതര്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്‌. ചര്‍ച്ചയ്‌ക്കു ശേഷം തുടര്‍നടപടികളിലേക്കു കടന്നാല്‍ മതിയെന്നാണു റെയില്‍വേയുടെ നിലപാട്‌. റെയില്‍വേയില്‍ വിവിധ തസ്‌തികകളില്‍ നിയമനങ്ങള്‍ നടത്താത്തതു മൂലം ജീവനക്കാരുടെ വലിയ കുറവാണ്‌ അനുഭവപ്പെടുന്നത്‌. സസ്‌പെന്‍ഷനിലായവര്‍ പോലും പിറ്റേന്നു ജോലിക്കുവരേണ്ട അവസ്ഥയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക