Image

ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമെന്ന്‌ കോണ്‍ഗ്രസ്‌

Published on 22 July, 2018
ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമെന്ന്‌ കോണ്‍ഗ്രസ്‌

ദില്ലി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന്‌ സോണിയാ ഗാന്ധി.

ഇതിന്‌ കോണ്‍ഗ്രസായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്നും സോണിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു.

ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്നും പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ പ്രതിജ്ഞാബദ്ധമാണെന്നും സോണിയ പറഞ്ഞു.

മോദിക്ക്‌ അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ്‌. ആ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ്‌ പാര്‍ലമെന്റില്‍ കണ്ടതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നത്‌ മോദിയുടെ തെറ്റായ വാഗ്‌ദാനമാണെന്ന്‌ മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ചാലേ ഈ വാഗ്‌ദാനം സാധ്യമാകു. അത്തരമൊരു സാഹചര്യമല്ല രാജ്യത്തുള്ളതെന്നും മന്‍മോഹന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക