Image

മാത്യു. പി.ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ജീമോന്‍ റാന്നി Published on 22 July, 2018
മാത്യു. പി.ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: മല്ലപള്ളി പൂതാംപുറത്തു മറിയാമ്മ ചെറിയാന്റെയും പരേതനായ പി.എം. ചെറിയാന്റെയും മകന്‍ മാത്യൂ.പി.ചെറിയാന്‍ (68 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ നിലമ്പൂര്‍ അറക്കല്‍ഉള്ളിരിക്കല്‍ എലിസബത്ത് മാത്യു (സാലി).

മക്കള്‍: സ്മിത ജേക്കബ് (ന്യൂ ജേര്‍സി), അനിത വര്ഗീസ് (ഹൂസ്റ്റണ്‍)
മരുമക്കള്‍ : ജേസണ്‍ ജേക്കബ് (ന്യൂ ജേര്‍സി) നിഷാന്ത് വര്ഗീസ് (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : കെയ്റ്റ്‌ലിന്‍ ജേക്കബ് , അമിലിയാ ജേക്കബ്.

പൊതുദര്‍ശനം: ജൂലൈ 26 നു വ്യാഴാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston, TX 77048). സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 27 നു വെള്ളിയാഴ്ച രാവിലെ 9:00 മുതല്‍ (Trintiy Mar Thoma Church 5810,Almeda Genoa Road, Houston, TX 77048)

ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) വച്ച് നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 281 530 0182.
Join WhatsApp News
ജി . പുത്തൻകുരിശ് 2018-07-22 23:18:49
ഇന്നലെ കണ്ടവർ ഇന്ന് മാഞ്ഞുപോകുന്നു 
എന്നുള്ള സത്യം നാം വിസ്മരിപ്പു 
ഇന്നീ നിമിഷത്തെ പുണരാൻ മടിച്ചിടാ 
വന്നീടില്ലത് പിന്നൊരിക്കൽ 
ഓർത്തതില്ല ഞാനന്ന് കണ്ടുമുട്ടിയപ്പോൾ 
പാർത്തലം വിട്ടദ്ദേഹം പിറ്റേന്ന് പോകുമെന്ന്
ഇന്നീ നിമിഷം അതാണു സത്യം  
വന്നില്ല നാളെയെങ്കിൽ നാം എന്തു ചെയ്യും ?
വാക്കിനാൽ വർണ്ണിക്കാനാവില്ലെൻ ഖേദത്തെ 
വാക്കുകൾക്കപ്പുറമുള്ളോരു ചേതന 
ഏകട്ടെ പ്രിയ കുടുംബാംഗങ്ങള്‍കൊക്കയും 
ശോകത്തിൽ നിന്നു ശാന്തിയെന്നും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക